
വരുന്ന വെള്ളം മുഴുവൻ ഉൾക്കൊള്ളുവാൻ വേമ്പനാട്ടു കായലിന് സാധിക്കുന്നില്ല. അപ്പോൾ വെള്ളപ്പൊക്കം എന്നല്ലാതെ വേറെ മാർഗ്ഗമില്ല.
കുട്ടനാട്ടിൽ എന്തുകൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നു?
(ദയവായി മുഴുവൻ വായിക്കണം)കിഴക്കൻ മലകളിൽനിന്ന് മഴവെള്ളം ഒഴുകി വരുന്നു. ആറുകളിലൂടെയും തോടുകളിലൂടെ മാണ് അത് കുട്ടനാട്ടിൽ വരുമ്പോൾ ഒഴുകുന്നത്.
മുമ്പ് കുട്ടനാട്ടിൽ കൃഷി ചെയ്യുമ്പോൾ ആറ്റിൽ നിന്ന് എക്കൽ വാരി നെൽപ്പാടങ്ങളിൽ വിതറും ആയിരുന്നു, വളത്തിനുവേണ്ടി. കഴിഞ്ഞ അമ്പത് അറുപത് കൊല്ലമായി എക്കൽ വാരുന്ന പണി നിന്നിട്ട്. പക്ഷേ ആറ്റിലൂടെ എക്കൽ വന്നുകൊണ്ടേയിരിക്കുന്നു!
മുമ്പ് ആറുകളിൽ നിന്ന് മണൽ എടുത്താണ് കുട്ടനാടൻ പ്രദേശങ്ങളിലുള്ള വീടുകളെല്ലാം പണിതിട്ടുള്ളത്. കഴിഞ്ഞ അമ്പത് അറുപത് കൊല്ലമായി മണൽ വാരുന്ന പണി നിന്നിട്ട്.
ആറുകളിൽ നിന്ന് മണൽ വരുന്നില്ല. വിലക്കാണ്. പക്ഷേ ആറ്റിലൂടെ മണൽ വന്നുകൊണ്ടേയിരിക്കുന്നു! അവ ആറുകളിലും, തോടുകളിലും നിറഞ്ഞു കിടക്കുകയാണ്.
മുമ്പ് വരമ്പുകൾ പിടിക്കുമ്പോൾ, ചിറകൾ പിടിക്കുമ്പോൾ തോട്ടിലെയും ആറ്റിലെയും ചെളി എടുത്താണ് അതിന് ഉപയോഗിച്ചിരുന്നത്. കുട്ടനാട് മുഴുവൻ തന്നെയും പൊക്കി എടുത്തിട്ടുള്ളത് തോടുകളിലെയും ആറുകളിലെയും പാടങ്ങളിലെയും ചെളി കൊണ്ടാണ്.
കഴിഞ്ഞ അമ്പത് അറുപത് വർഷമായി തോടുകളിൽ നിന്നും ആറുകളിൽ നിന്നും ചെളി എടുക്കുന്നില്ല.
ഇതെല്ലാം കാരണം എന്ത് സംഭവിക്കുന്നു?
കിഴക്കു നിന്നു വരുന്ന വെള്ളത്തിന് പോവാൻ, ഒഴുകുവാൻ ഇടമില്ല. പണ്ട് പത്തും പതിനഞ്ചും അടി താഴ്ച ഉണ്ടായിരുന്ന തോടുകൾക്ക് ഇന്ന് രണ്ടുമൂന്നടി ആഴമേ ഉള്ളൂ. അപ്പോൾ കോടിക്കണക്കിന് ഘനയടി ചെളിയും മണ്ണും എക്കലും ആണ് തോടുകളിലും ആറുകളിലും അടിഞ്ഞു കിടക്കുന്നത്

. വെള്ളം എതിലേകൂടെ പോകും??? തോടുകൾ നിറയും! ആറുകൾ കവിയും! “Room for the river” എന്ന ഡച്ച് പദ്ധതി മുഖ്യമന്ത്രി നേരിട്ട് പോയി പഠിച്ചതാണ്. അതിവിടെ നടപ്പാക്കുവാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുക്കണം.
ഇന്ന് തോടുകളും ആറുകളും അതിവേഗം നിറയുമ്പോൾ, പോകാൻ വഴിയില്ലാതെ വെള്ളപ്പൊക്കമുണ്ടാകും. ഇനി കുട്ടനാട്ടിലെ വെള്ളം എങ്ങോട്ടാണ് ഒഴുകി ചൊല്ലേണ്ടത്. #വേമ്പനാട്ടു#കായലിലേക്ക്. മുമ്പ് മൂന്നു നാലു മീറ്റർ താഴ്ച്ച ഉണ്ടായിരുന്ന വേമ്പനാട്ട് കായലിന് ഇന്ന് മൂന്ന് നാല് അടി താഴ്ച മാത്രമേയുള്ളൂ
. എക്കലും ചെളിയും മണ്ണും മണലും എല്ലാം വന്നു നിറഞ്ഞ പലസ്ഥലങ്ങളിലും ചെറിയ ചെറിയ തുരുത്തുകൾ വേമ്പനാട്ടുകായലിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വേമ്പനാട്ടുകായലിൽ വന്ന അടിഞ്ഞിരിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചെളിയും മണ്ണും നീക്കുവാൻ, വേമ്പനാട്ട് കായലിന് ആഴം വർദ്ധിപ്പിക്കുവാൻ, ആരും ശ്രദ്ധിക്കുന്നില്ല, മെനക്കെടുന്നില്ല.വരുന്ന വെള്ളം മുഴുവൻ ഉൾക്കൊള്ളുവാൻ വേമ്പനാട്ടു കായലിന് സാധിക്കുന്നില്ല.
അപ്പോൾ വെള്ളപ്പൊക്കം എന്നല്ലാതെ വേറെ മാർഗ്ഗമില്ല. ഇതല്ലാതെ, വീടുവയ്ക്കാൻ 5സെൻറ് നികത്തി; റോഡ് പണിതു; ഇതുകൊണ്ടൊന്നും അല്ല വെള്ളപ്പൊക്കം ഉണ്ടാകുന്നത്

#വെള്ളത്തിന്#ഒഴുകിപ്പോകാൻ#വഴിയില്ല#അതുകൊണ്ടാണ്#വെള്ളപ്പൊക്കം#ഉണ്ടാകുന്നത്.
Fr. Cyriac Thundiyil CMI