ആരൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും, EIA 2020 നമ്മൾ തിരിച്ചറിയണം
എന്താണ് EIA ?
Enviornment Impact Assesment -2020
എന്ന് വെച്ചാൽ ?
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്നോണം ഒരു നിയമമുണ്ട്..1986 ൽ കൊണ്ടുവന്ന Environment Protection Act അതിൽ പറയുന്നത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ തുടങ്ങുന്നുണ്ടെങ്കിൽ വ്യക്തമായി പഠിക്കാൻ ഒരു വിഭാഗം ആളുകൾ ഉണ്ട് അവർ പഠിച്ചതിനു ശേഷം മാത്രം ആ പദ്ധതി തുടങ്ങാം എന്നാണ്
പക്ഷേ, ഈ EIA 2020 act പ്രകാരം പറയുന്നത് ഇങ്ങനെയാണ് ,
അവർക്ക് അവരുടെ പദ്ധതികൾ എപ്പോൾ വേണമെങ്കിലും തുടങ്ങാം , അതിനു ശേഷം മാത്രമേ അതിനെപറ്റിയും അതുണ്ടാക്കുന്ന പരിസ്ഥിതി ദോഷങ്ങളെ പറ്റിയുംപഠിക്കുന്ന സമിതി പഠനം തുടങ്ങു എന്നതാണ് ,
അപ്പൊ EIA draft 2020യുടെ ദോഷങ്ങളോ ?
ഈ നിയമം നിലവിൽ വന്നാൽ
ഒന്നാമത്തെ ദോഷം ,
ഇതിനെതിരെ govt ഉദ്യോഗസ്ഥരോ അല്ലാതെ ആ പദ്ധതി അസൂത്രിതരോ അല്ലാതെ സാധാരണക്കാരായ ആൾക്കും ശബ്ദമുയർത്താൻ കഴിയില്ല എന്നതാണ്
രണ്ടാമത് , ഇത് വന്നാൽ ബോർഡർ മേഖലയിൽ 100 കിലോ മീറ്ററിൽ പരിസ്ഥിതിയെ നശിപ്പിച്ചെന്തു വന്നാലും ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ്
മൂന്നാമത് ,
റോഡ് , തുറമുഖം തുടങ്ങി എന്ത് തന്നെ പദ്ധതികൾ വന്നാലും അതിന്റെയൊന്നും strategy ആരെയും അറിയിക്കാതെ എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാം എന്നത് തന്നെ