സ്പാനിഷ് ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെ ഡോക്യുമെന്ററിയിലും മാധ്യമങ്ങളിലും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.

Share News

സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് അവര്‍ ജനിച്ച കുടുംബത്തില്‍ (family of orientation) ലഭിക്കേണ്ട മാനുഷികപരിഗണനയെക്കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചത്, അല്ലാതെ സ്വവര്‍ഗാനുരാഗികള്‍ രൂപം കൊടുക്കുന്ന കുടുംബത്തെക്കുറിച്ചല്ല (family of procreation).

അവര്‍ക്ക് കുടുംബത്തിന്റെ ഭാഗമായിരിക്കാനുള്ള അവകാശമുണ്ട്. സ്വന്തം കുടുംബത്തില്‍ ആയിരിക്കാനുള്ള അവരുടെ അവകാശത്തെ തടയുന്ന വിവേചനങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണം ഉണ്ടാകണം. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ സഹവാസവും (homosexual union) ലൈംഗിക ഐക്യവും നിയമാനുസൃതമാക്കുന്നതിനെക്കുറിച്ച് പാപ്പാ ഒന്നും പറഞ്ഞിട്ടില്ല. മാര്‍പാപ്പയുടെ തന്നെ വീഡിയോ കാണുക. സ്പാനിഷ് ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെ ഡോക്യുമെന്ററിയിലും മാധ്യമങ്ങളിലും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.

Noble Thomas Parackal

Share News