ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇനി പറയുന്ന 5 സർട്ടിഫിക്കറ്റുകൾ അവിടെ നിന്നും നിർബന്ധമായും വാങ്ങിയിരിക്കണം.

Share News

ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നമ്മൾ കരുതുന്ന പോലെ അത്ര നിഷ്കളങ്ക സ്ഥാപനങ്ങൾ അല്ല. കഷ്ടപ്പെട്ട് ലോൺ ബാധ്യത തീർത്താലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയാധാരമാകാൻ വരെ സാധ്യത ഉണ്ട്. ബാധ്യതകൾ തീർത്ത മനഃസമാധാനത്തിൽ ജീവിക്കുമ്പോൾ ഇടിത്തീ പോലൊരു നോടീസ് വരും – നിങ്ങൾ ഇനിയും വലിയ ഒരു സംഖ്യ അടയ്ക്കാനുണ്ട് എന്ന് കാണിച്ച് കൊണ്ട്. ഏത് നിയമ വിദഗ്ദ്ധന്റെ സഹായം തേടിയിട്ടോ കേസിന് പോയിട്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല ആ ചിലവ് വേറെയും വരും. അത്രയും പഴുതടച്ച കെണിയാണ് അവർ ഒരുക്കുക. ആ ഒരവസ്ഥ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

നിങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇനി പറയുന്ന 5 സർട്ടിഫിക്കറ്റുകൾ അവിടെ നിന്നും നിർബന്ധമായും വാങ്ങിയിരിക്കണം.

1. ലോൺ എടുക്കാൻ വേണ്ടി നിങ്ങൾ നൽകിയ എല്ലാ രേഖകളും ബാങ്കിൽ നിന്നും തിരിച്ച് വാങ്ങി എന്ന് ഉറപ്പു വരുത്തുക.

2. Zero liability certificate ➖മേലാൽ തനിക്ക് ഈ സ്ഥാപനവുമായി ഒരു തരത്തിലുമുള്ള ബാധ്യത (liability) ഇല്ല എന്നതിനുള്ള ഒരു രേഖയാണ് Zero liability certificate

3. loan closure certificate :- നിങ്ങൾക്ക് പ്രസ്തുത സ്ഥാപനം നൽകിയ ലോൺ പൂർണ്ണമായും തിരച്ചടച്ചു എന്നതിനുള്ള തെളിവ്

4. NOC (No Objection Certificate) :- നിങ്ങളുടെ ൽ ഇടപാട് സംബന്ധിച്ച് തുടർന്ന് ഇനി ഒരു തരത്തിലുമുള്ള എതിർപ്പുകളും ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നതിനുള്ള ഉറപ്പ്.

വാഹന ലോണുകൾ ആണെങ്കിൽ hypothecation cancellation certificate വാങ്ങണം.

5. NDC (no due certificate) :- ഒരു തരത്തിലുമുള്ള മുടക്കങ്ങൾ തിരിച്ചടവിൽ ഉണ്ടായിട്ടില്ല എന്നും അഥവാ ഉണ്ടായിരുന്നെങ്കിൽ അത് തീർത്തു എന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്. ഇത് കൈവശമില്ലെങ്കിൽ ഒരു പക്ഷ ലോൺ തീർന്ന് വർഷങ്ങൾക്ക് ശേഷം ഏതെങ്കിലും മുടക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി അതും അതിന്റെ പലിശയും പിഴപലിശയും തിരിച്ചടക്കണം എന്ന പരാതിയുമായി വന്നേക്കാം…

ലോൺ തീരുന്നതോടെ ബാധ്യതകൾ തീർന്നു എന്ന് കരുത്താതിരിക്കുക നമ്മുടെ അശ്രദ്ധയോ മടിയോ ഒന്നുകൊണ്ട് വലിയ ഒരു അബദ്ധം ഉണ്ടായിക്കൂട അഥവാ നമ്മളെ വഞ്ചിക്കാൻ നമ്മളായി വഴി ഒരുക്കിക്കൂടാ. ഉദാഹരണം ഇത് വായിക്കുന്നവരിൽ പലരുടെയും അനുഭവങ്ങൾ തന്നെയാണ്….

Siji Sebastian 

Share News