കന്യാസ്ത്രീകൾളെ അധിക്ഷേപിച്ചു: സാമുവല്‍ കൂടലിനെതിരെ കേസ്.
കോട്ടയം : കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച പത്തനംതിട്ട സ്വദേശി സാമുവല്‍ കൂടലിനെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സാമുവല്‍ കൂടലിനെതിരെ ചങ്ങനാശ്ശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഫെയ്സ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും കന്യാസ്ത്രീകളെയും വൈദികരെയും ഇയാള്‍ അധിക്ഷേപിച്ചെന്നാണ് പരാതി. നൂറിലേറെ പരാതികളാണ് ഇയാള്‍ക്കെതിരെ വനിതാ കമ്മീഷന് ലഭിച്ചത്.