
ആഗോള കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ട് കുതിക്കുന്നു. 30,641,251 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ.
24 മണിക്കൂറിനിടെ 269,894ത്തിലേറെ പേർക്കാണ് ആഗോള വ്യാപകമായി വൈറസ് സ്ഥിരീകരിച്ചത്. 954,891 പേർക്ക് ജീവൻ നഷ്ടമായെന്നും 22,262,569 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ആദ്യ പത്തിൽ നിൽക്കുന്നത്.
രോഗബാധിതരുടെ എണ്ണം അമേരിക്ക-6,916,898, ഇന്ത്യ-5,305,475, ബ്രസീൽ-4,495,183, റഷ്യ-1,091,186, പെറു-750,098, കൊളംബിയ-743,945, മെക്സിക്കോ-684,113, ദക്ഷിണാഫ്രിക്ക-657,627, സ്പെയിൻ-659,334, അർജൻറീന-601,713.
മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക-203,032, ഇന്ത്യ-85,625, ബ്രസീൽ-135,793, റഷ്യ-19,195, പെറു-31,146, കൊളംബിയ-23,665, മെക്സിക്കോ-72,179, ദക്ഷിണാഫ്രിക്ക-15,857, സ്പെയിൻ-30,495, അർജൻറീന-12,491.