ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം ആരംഭിക്കും: മന്ത്രി

Share News

സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവർത്തിക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ മാത്രമേ ആദ്യഘട്ടത്തിൽ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയാണ് ഇത്തരത്തിൽ തുറക്കുക. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിലവിലെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share News