കെ.സി.എസ്.എല്‍. ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍
കൊച്ചി കേരളാ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെ.സി.എസ്.എല്‍.) സംസ്ഥാന സമിതി വിദ്യാര്‍ത്ഥികള്‍ക്കായി ഡാന്‍സ്, മോണോ ആക്ട് മത്സരങ്ങള്‍ ഓണ്‍ലൈനില്‍ നടത്തുന്നു. നിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും ചുവടേ ചേര്‍ക്കുന്നു:
ഡാന്‍സ്
- ഡാന്‍സ് മത്സരത്തിനുള്ള മ്യൂസിക് വീഡിയോ പൊതുവായി നല്കുന്നതാണ്. mp3 സോങ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോയില്‍ കൊടുക്കുന്നതായിരിക്കും.
- പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മത്സരം.
- അവതരണത്തില്‍ മൂന്നു പേര്‍ക്കുവരെ പങ്കെടുക്കാം.
- ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം.
- 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്.
- വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
- മേയ് 23 വൈകുന്നേരം ആറു മണിക്കു മുമ്പായി എന്‍ട്രികള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുക.
- വീഡിയോ അയയ്ക്കുന്നവര്‍ മത്സരാര്‍ത്ഥിയുടെ പേര്, വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ), പഠിക്കുന്ന സ്‌കൂള്‍, പ്രഥമാധ്യാപകന്റെ കോണ്‍ടാക്ട് നമ്പര്‍ എന്നിവയും അയയ്‌ക്കേണ്ടതാണ്.
- മേയ് 24 രാവിലെ പത്തിന് എല്ലാ എന്‍ട്രികളും KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്യുന്നതാണ്. തുടര്‍ന്ന് ലൈക്ക് ചെയ്യാവുന്നതാണ്. മേയ് 31 വൈകുന്നേരം ആറുമണിവരെ ലൈക്കും ഷെയറും ചെയ്യാം.
- വീഡിയോ അയയ്‌ക്കേണ്ട വാട്ട്‌സ് ആപ്പ് നമ്പര്‍ – 9447294545 (സംസ്ഥാന ഡയറക്ടര്‍, കെ.സി.എസ്.എല്‍.)
- 1, 2, 3 സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയായിരിക്കും സമ്മാനത്തുക.
- കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ : 9946637680 (ജന.ഓര്‍ഗനൈസര്‍), 6238504248 (ജന. സെക്രട്ടറി).
~~
Link (Music video) for Dance Competition. https://youtu.be/NpvI9g43JR4
മോണോ ആക്ട്
- ‘ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം’ എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരിക്കും മത്സരം.
- പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് മത്സരം.
- ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം.
- വീഡിയോയുടെ ദൈര്‍ഘ്യം പരമാവധി അഞ്ചു മിനിട്ട്.
- ഒറ്റ ഷോട്ടില്‍ ആയിരിക്കണം വീഡിയോ എടുക്കേണ്ടത് (എഡിറ്റിംഗ് പാടില്ല).
- 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്.
- വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
- മേയ് 24 രാവിലെ 10 മുതല്‍ മേയ് 30 വൈകുന്നേരം 6 മണി വരെയാണ് മത്സരത്തിനായി എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്.
- വീഡിയോ അയയ്ക്കുന്നവര്‍ മത്സരാര്‍ത്ഥിയുടെ പേര്, വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ), പഠിക്കുന്ന സ്‌കൂള്‍, പ്രഥമാധ്യാപകന്റെ കോണ്‍ടാക്ട് നമ്പര്‍ എന്നിവയും അയയ്‌ക്കേണ്ടതാണ്.
- മേയ് 31 രാവിലെ 10 ന് എല്ലാ എന്‍ട്രികളും KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്യുന്നതാണ്. തുടര്‍ന്ന് ലൈക്ക് ചെയ്യാവുന്നതാണ്. ജൂണ്‍ 7 വൈകുന്നേരം ആറുമണിവരെ ലൈക്കും ഷെയറും ചെയ്യാം.
- വീഡിയോ അയയ്‌ക്കേണ്ട വാട്ട്‌സ് ആപ്പ് നമ്പര്‍ – 9447294545 (സംസ്ഥാന ഡയറക്ടര്‍, കെ.സി.എസ്.എല്‍.)
- 1, 2, 3 സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയായിരിക്കും സമ്മാനത്തുക.
- കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ : 9946637680 (ജന. ഓര്‍ഗനൈസര്‍), 6238504248 (ജന. സെക്രട്ടറി)