ഇരുളിൻ കയങ്ങളി –
ലാണ്ടുപോയ് പിടയുന്ന
രോഗിതൻ കരങ്ങളിൽ-
പ്പിടിച്ചാ മൃതിയുടെ
ഭയപ്പാടുറങ്ങുന്ന
കണ്ണിനു മുമ്പിൽ സ്വർണ-
മയമാം പ്രകാശമായ്
തെളിയും മാലാഖമാരേ
നിങ്ങൾക്കഭിവാദനം!
ഈ ആതുരശുശ്രൂഷ
വീഥിയിൽ
സ്നേഹവും കരുതലും
നൽകി ജീവിതം
നിറഞ്ഞൊരാനന്ദത്തിൻ
പൂവായി വിരിയട്ടെ!
രചന: സിബി മൈക്കിൾ