
ഫാ . റോബി കണ്ണഞ്ചിറയെ ആദരിച്ചു .
കൊച്ചി. ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെയും കൾച്ചറൽ സെന്ററിന്റെയും ഡയറക്ടർ ഫാദർ റോബി കണ്ണഞ്ചിറയെ ആദരിച്ചു.
2011 ൽ കെസിബിസി പ്രോലൈഫ് സമിതി ആവിഷ്കരിച്ച ജീവ സമൃദ്ധിയുടെ സഹ കാരിയായി പ്രവർത്തിക്കുകയും , പ്രോലൈഫ് മുന്നേറ്റത്തിന്റെ പ്രധാന ദർശനങ്ങൾ വ്യക്തമാക്കുന്ന മനോഹരമായ ഗാനം തയ്യാറാക്കുകയും ചെയ്ത അദ്ദേഹത്തിന് പ്രോലൈഫ് ശുശ്രൂഷകർ യാത്രയയപ്പ് നൽകി.
കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് സാബു ജോസ് മെമന്റോ നൽകിയും, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസി സേവ്യർ പൊന്നാട അണിയിച്ചും ആദരിച്ചു.എറണാകുളം മേഖലാ പ്രസിഡന്റ് ജോൺസൻ സി അബ്രഹാം, ലിസാ തോമസ് എന്നിവർ പ്രസംഗിച്ചു .
പ്രൊ ലൈഫ് ആശയങ്ങൾ സഭയിലും സമൂഹത്തിലും സജീവമാക്കുവാനും , മനുഷ്യജീവനെതിരായി ഉയർന്നുവന്ന വെല്ലുവിളികൾ നേരിടുവാനും റോബിയച്ചൻ ആത്മാർഥമായി പരിശ്രമിച്ചുവെന്നു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.സർക്കാർ നിയമപരിഷ്കരണ നീക്കം ആസൂത്രണം ചെയ്ത കാലഘട്ടത്തിൽ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെയും പഴയ തലമുറയിലെയും കുടുംബങ്ങളെ പൊതുവേദിയിൽവെച്ച് ആദരിച്ച പരിപാടിയായിരുന്നു “ജീവസമൃദ്ധി”. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയും, കൊച്ചി ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിലായിരുന്നു ഈ മഹനീയ പദ്ധ്യതി നടന്നത്.
