മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത്. കത്തോലിക് രുപത കളുടെ ആശയ പ്രചാരണ സമരം

Share News

( പ്ലാത്തോട്ടം മാത്യു )കണ്ണൂർ: മദ്യ വിപത്തിനെതിരേയും, ലോക്ഡൗണിൽ അടച്ചു പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരേയും കത്തോലിക്കാ സഭ പ്രതിഷേധ സമരത്തിൽ . കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി തലശ്ശേരി അതിരൂപത, മാനന്ത വാടി, കണ്ണൂർ,രൂപതകൾ , കോട്ടയം അതിരൂപത മലബാർ റിജിയൺ എന്നിവ യുടെ സംയുക്ത നേതൃത്യത്തിൽ കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത് മുദ്രാവാക്യ വുമായി ആശയ പ്രചാരണ സമരം നടത്തി. ലോക് ഡൗൺ കാല ഘട്ടത്തിലെ സമാധന സാഹചര്യം ഉൾകൊണ്ട മദ്യശാലകൾ തുറക്ക രുതെന്ന് തലശ്ശേരി അതിരൂപതാധ്യ ക്ഷനും സി.ബി.സി.ഐ.വൈസ് പ്രസിഡ ണ്ടുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ആവശ്യപ്പെട്ടു. ആശയ പ്രചാരണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ഞരളക്കാട്ട്. നാട്ടിൽ പുറങ്ങളിലും, കുടുംബങ്ങളിലും സമാധാനവും ശാന്തിയും നിലനിന്ന വരുന്നതിൽ മുഖ്യപങ്ക് മദ്യത്തിൻ്റെ ലഭ്യത ഇല്ലാതായതാണ്. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകുന്നതിനും, പിതാവിൻ്റെ സ്നേഹ- വാൽസല്യങ്ങൾ കുട്ടികൾ ക്കും, ഭർത്താവിൻ്റെ സ്നേഹവും കരുതലും ഭാര്യമാർക്കും ലഭിച്ച ദിവസങ്ങളായിരുന്ന മദ്യലഭ്യത യില്ലാതിരുന്ന ദിവസങ്ങളെന്ന് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു . വൃദ്ധരായ മാതാപിതാക്കന്മാർക്കും, ആശ്വാസത്തിൻ്റെ ദിനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങൾ. ദൈവസ്നേഹം കുടുംബങ്ങളിലേക്ക് ഒഴുകിയിറങ്ങിയ പുണ്യദിനങ്ങൾ. ചെറിയ സാമ്പത്തിക ലാത്തിനായി സർക്കാർ നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കരുതു്.മാർ ഞരളക്കാട് അഭ്യർത്ഥിച്ചു.മദ്യലഭ്യത പുന:സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ രാഷ്ട്രീയ പാർട്ടി നേതൃത്യങ്ങൾ, ഇടപെട്ട് തടയണമെന്ന് അദ്ദഹം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, കണക്ക് ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല, കോട്ടയം അതി രുപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ , തലശ്ശേരി അതിരുപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, ആർച്ച് ബിഷപ്പ് ( എമരറ്റീസ്) മാർ ജോർജ് വലിയമറ്റം, മോൺ.ദേവസി ഈരത്തറ, ഫാ.ചാക്കോ കൂടിപ്പറമ്പിൽ, ഫാ.തോംസൺ കൊറ്റിയാത്ത്, ഫാ.സണ്ണി മീത്തിൽ, ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു