കൊറോണ വൈറസ് നല്കുന്ന ശാന്തത

Share News

പ്രിയ സഹോദരി സഹോദരന്മാരെ
കൊറോണ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളെയുo നിശബ്ദരാക്കി, ശാന്തരാക്കി.
രാവിലെ നമ്മുടെ ഗ്രാമങ്ങളിൽ ഓളം തുള്ളുന്ന മന്ദമാരുതൻ, ഇതുവരെ നമ്മൾ ശ്രദ്ധിക്കാതിരുന്നതും കേൾക്കാതിരുന്നതുമായ പക്ഷികളുടെ കള്, കളശബ്ദം, വാഹനങ്ങളുടെ നിർത്താത്ത ഹോണില്ല, അന്തരീക്ഷ മലിനീകരണങ്ങളില്ല.
രാവിലെ ആരംഭിക്കുന്ന ശബ്ദമലിനീകരണങ്ങളില്ല രാഷ്ട്രീയ, മത, സാമൂഹ്യ, സമ്മേളനങ്ങളില്ല.
ഏറ്റവും പ്രധാനം നമ്മുടെ നാട്ടിലെ റോഡരുകിലെ ഏത് മതിലിലും കാണുമായിരുന്ന പോസ്റ്ററുകളും ബാനറുകളും ഇല്ല
ഏറ്റവും വലിയ അതിശയം നമുക്ക് ഇതെല്ലാം വൃത്തിയായി സൂക്ഷിക്കാനും, പരിചരിക്കാനും, അറിയാം ഇതൊന്നുമില്ലെങ്കിലും മനുഷ്യരായ നമ്മൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കും
വഴികളിലൂടെ ജനസഞ്ചാരത്തെ തടഞ്ഞുള്ള പ്രകടനങ്ങളില്ല, ദേവാലയങ്ങളിലോ അമ്പലങ്ങളിലോ, മോസ്കകളിലോ ആഘോഷങ്ങളില്ല, ഉത്സവങ്ങളില്ല. പിരിവുകളും, പരിവാരങ്ങളുമില്ല എന്നിട്ടും ഒരു ദൈവങ്ങൾക്കും,നേതാക്കൻ മാർക്കും, പുരോഹിതന്മാർക്കും പരാതികളില്ല. എല്ലാം ശാന്തമാണ്
കുടുംബങ്ങൾ ശാന്തമാണ്, മക്കളും, കുടുംബിനി മാരും മാതാപിതാക്കളും സന്തോഷിക്കുന്നു, കുടുംബാന്തരീക്ഷം പൊതുവെ ശാന്ത മെന്ന് എല്ലാവരും പറയുന്നു. നമ്മൾ അറിയുന്നു, പോലീസ്സ് കേസ്സുകൾ എൺപതു ശതമാനവും കുറയുന്നു.
വനിതകൾ നല്കുന്ന ഗാർഹിക പീഡന പരാതികളും കുറയുന്നു.
കൊറോണ വൈറസ് നല്കിയ മാറ്റം വലുതാണ്.
നമ്മുടെ ദിനപത്രങ്ങൾ ദിവസവും എത്ര അപകട മരണങ്ങൾ, പരിക്കുപറ്റിയവരുടെ റിപ്പോർട്ടുകളാണ് നല്കികൊണ്ടിരുന്നത് ഇന്നു വളരെ കുറഞ്ഞ അപകടങ്ങൾ മാത്രം.ഇൻഷുറൻസ് കമ്പിനികൾ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന വർഷമായിരിക്കാം 2O20
വിവാഹങ്ങൾ,, ശ്രാദ്ധങ്ങർ, സത്കാരങ്ങൾ, കുറഞ്ഞതുവഴിയുള്ള ഭ’ക്ഷ്യ ലദ്യത വർദ്ധിച്ചു.വെയ്സ്റ്റ ഭക്ഷണങ്ങൾ കുറഞ്ഞു
ഈ ശാന്തതയിൽവീട്ടിലിരിക്കുന്ന നമ്മൾ കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നംമുക്തി നേടാനും, ‘ നമുക്കു ലഭിച്ചിരിക്കുന്ന സമയം ഫലവത്താക്കുവാനും വീടും, മുറവും, ടെറസും, പച്ചക്കറി കൃഷി ഇടങ്ങളാക്കുക. പാവൽ, പയർ, വെണ്ട, വഴുതിന, ചീനി, ചീര, കോവൽ, മത്തൻ, കുമ്പളം, പിച്ചിലിങ്ങ, തക്കാളി, പടവലം മുതലായവ നട്ടുപിടിപ്പിക്കുക.കുഞ്ഞുങ്ങളെ കൂടി ഈ പദ്ധതിയിൽ പങ്കാളികളാക്കുക. കാടു പറിക്കാനും, വെള്ളം ഒഴിക്കാനും, ഫലങ്ങൾ ഉണ്ടാകുമ്പോൾ ശേഖരിക്കുവാനും കുഞ്ഞങ്ങളെ, ഏല്പിക്കുക. വിത്തു മുള്ക്കുമ്പോൾ മുതൽ കുഞ്ഞുങ്ങൾ പുസ്തകത്തിൽ ഓരോ കാര്യങ്ങളും ജൈവ വളം ജൈവ കീടനാശിനി ഇവ ഉണ്ടാക്കുന്ന വിധം ഉപയോഗിക്കുന്ന വിധ o എഴുതി സൂക്ഷിക്കട്ടെ ഓരോ ചെടിയും പൂവിടുന്നതും, കായ് ഉണ്ടാകുന്നതു o, പാകമാകുന്നതും ദിവസങ്ങൾ കുറിച്ചാൽ അവർക്ക് വലിയ അറിവായിരിക്കും ഈ ശാന്തതയുടെ സമയത്ത് ജൈവ കൃഷിയിലൂടെ എല്ലാ രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും. സ്ഥലത്തിൻ്റെ ലഭ്യത അനുസരിച്ച് .പശു, ആട്, മത്സ്യം കോഴി എന്നിവയും വളർത്താം.
കൊറോണ കാലത്ത് നമുക്ക് ലഭിച്ചിരിക്കുന്ന ഈ ശാന്തത തുടർന്നും മുന്നോട്ടു പോകുവാൻ നമുക്ക് ശ്രമിക്കാം. ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത കൊറോണയെ നമുക്ക് തോല്പിക്കാം.
കഴിയുന്നതും യാത്രകൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക, 5 അടി അകലം സുക്ഷിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും കവർ ചെയ്യുക വഴിയിലും പൊതു സ്ഥലങ്ങളിലും തുപ്പാതിരിക്കുക.
പ്രായമായ നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളയും ആശ്വസിപ്പിക്കുക, സംരക്ഷിക്കൂ ക, ആവശ്യമായ സഹായങ്ങൾ നല്കുവാനും ഈ കൊറോണക്കാലം ശ്രമിക്കാം.
നമ്മുടെ സഹോദരങ്ങൾ കഷ്ടത ഏതെങ്കിലും വിധത്തിൽ അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ മറക്കരുത്,
കൗൺസിലിംഗ് വേണ്ടവർക്ക്, ഏതെങ്കിലും കാര്യങ്ങളിൽ സംശയങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് വിളിക്കാം 9446988866
കൊറോണയെ നമുക്ക് തോല്പിക്കാം, ശാന്തരായിരിക്കാം

നോസർ മാത്യു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു