അമ്മയുടെ സന്തോഷം

Share News

ഏലമ്മ സണ്ണി

ഇന്ന് നാം എല്ലാവരും മാതൃദിനമായി ആചരിക്കുന്നു. പക്ഷേ, ഒരു അമ്മയെ സംബന്ധിച്ചിടത്തോളം അവർക്ക് യഥാർത്ഥത്തിൽ ഒരു മാതൃദിനമായി അനുഭവപ്പെടുന്നത് മക്കൾ കാരണം അവർ സന്തോഷിച്ച ദിവസമായിരിക്കും .അങ്ങനെ നോക്കുമ്പോൾ നമ്മൾ ജനിച്ച ആ നിമിഷം അവർ സന്തോഷിച്ചു കാണും, നമ്മൾ കളിക്കാൻ തുടങ്ങിയപ്പോൾ അവർ സന്തോഷിച്ചു കാണും, നമ്മൾ സംസാരിക്കാൻ തുടങ്ങിയപ്പോഴും നമ്മൾ നടക്കാൻ തുടങ്ങിയപ്പോഴും, നമ്മൾ സ്ക്കൂളിൽ പോകാൻ തുടങ്ങിയപ്പോഴും അവർ സന്തോഷിച്ചു കാണും, നമ്മളെ ക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞു കേൾക്കുമ്പോൾ അവർ സന്തോഷിച്ചു കാണും, നമുക്ക് എന്തെങ്കിലും അംഗീകാരങ്ങൾ ലഭിച്ചപ്പോൾ അവർ സന്തോഷിച്ചു കാണും. ഇങ്ങനെ മക്കൾ അമ്മമാർക്ക് നൽകുന്ന സന്തോഷം വലിയ വലിയ സമ്മാനങ്ങൾ നൽകി അമ്മയെ സന്തോഷിപ്പിക്കുന്നതിനേക്കാൾ വലുതായിരി‌ക്കും.

അങ്ങനെ നമ്മുടെ പ്രവർത്തനങ്ങളിലൂടെ അമ്മമാരെ സന്തോഷിപ്പിക്കാൻ നമുക്ക് കഴിയട്ടെ, ഈ വിധത്തിലുള്ള ഒരുപാട് മാതൃദിനങ്ങൾ അമ്മമാർക്ക് സമ്മാനിക്കാൻ നമുക്കാവട്ടെ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു