
മാതൃദിനത്തിന് പ്രസക്തിയുണ്ട് .
സീനാ ബിനോയി
ഇന്ന് ലോക മാതൃദിനം. മാതൃത്വത്തിന് എന്തിനാണ് ഒരു ദിനം എന്ന് ചോദിച്ചേക്കാം. എന്നാല്‍ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ ആര് നോക്കുമെന്ന് തര്‍ക്കിച്ച് ഒടുവില്‍ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് മാതൃദിനത്തിന് പ്രസക്തിയുണ്ട്. .കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ അമേരിക്കയിലും, ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെ മാത്രം നിലനിന്നിരുന്ന ഈ സംസ്‌കാരം ഇപ്പോള്‍ നീരാളിക്കൈ പോലെ കേരളത്തെയും പിടികൂടിയിരിക്കുകയാണ്.ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ഈ അവസരത്തിൽ ഇതിനൊരു മാറ്റം സൃഷ്ടിക്കുവാൻ നമ്മൾക്ക് മുന്നിൽ നിൽക്കാം… ലോകത്തെങ്ങുമുള്ള, സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ, അമ്മമാര്‍ക്ക് ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ