മാതൃത്വം മഹനീയം

Share News

മിനി ഡേവിസ്

നമ്മൾ ഓരോ ശ്വാസവും എടുക്കുമ്പോൾ നമ്മൾ ഭൂമിയിലേക്ക് പിറക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുകയും, ഒരു അമ്മ അനുവദിച്ചതുകൊണ്ടാണെന്നും ഓരോരുത്തരും നന്ദിയോടെ ഓർക്കണം.
അമ്മ കൂടെ ഉള്ളവർ ആത്മാർഥമായി സ്നേഹിക്കണം, സംരക്ഷിക്കണം. അമ്മ മരിച്ചുപോയവർ അയൽക്കാരായ അർഹതയുള്ള ഏതെങ്കിലും ഒരമ്മയെ കണ്ട് സഹായിക്കണം. 😥ഈ ലോക്ക് ഡൌൺ കാലത്ത് ജോലിയില്ലാതെ ഭക്ഷണം വാങ്ങാൻ കഴിയാതെ എത്ര അമ്മമാർ പ്രയാസപ്പെടുന്നുണ്ടാവും. സർക്കാർ കാര്യങ്ങൾ ചെയ്യുന്നുണ്ട് അതു കൊണ്ട് തീരുന്നില്ലല്ലോ. അമ്മമാരോട് കരുതൽ കൂടുതൽ ഉള്ള മക്കൾ, ഉള്ളവർ ഇല്ലാത്തവരുമായി പങ്കു വയ്ക്കുമ്പോൾ അതാണ് നമ്മൾക്ക് അമ്മമാർക്കായി കൊടുക്കുവാനുള്ള ഏറ്റവും വലിയ സമ്മാനം. മാതൃദിനം ആഘോഷം എന്നതിന് അപ്പുറം ഒരു അനുഭവം ആയി മാറ്റാം.
ഒപ്പം ഓരോ പെൺകുഞ്ഞും നല്ലൊരു അമ്മയാകുവാൻ ചെറുപ്പത്തിലേ പ്രാർഥിച്ചു ഒരുങ്ങുക. “മാതൃത്വം മഹനീയം “- എന്ന ചിന്ത മനസ്സിൽ ഉണ്ടാകണം.
ദൈവത്തിന്റെ സൃഷ്‌ടികർമ്മത്തോട് ഏറെ സഹകരിക്കുന്ന, സഹിക്കുന്ന, സ്നേഹിക്കുന്ന, അമ്മ മനസ്സിനെ ആദരിക്കാം.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു