
പത്താം ക്ലാസ്,ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ലോക്ഡൗണിന് മുമ്ബ് പൂര്‍ത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ എസ്എസ്എല്‍സി പരീക്ഷകളാണ് നടക്കാനുള്ളത്. മെയ് 26 മുതല്‍ 28 വരെയാണ് പരീക്ഷ. മെയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് െകമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷ ക്രമം. എല്ല പരീക്ഷകളും ഉച്ചക്ക് ശേഷമാണ് നടക്കുക.
ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ രാവിലെയാണ് നടക്കുക.29,30 തീയതികളിലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടത്തും. ഇനി നാല് പരീക്ഷകള്‍ വീതമാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ നടത്താനുള്ളത്.