അത് കൊറോണയേക്കാൾ വലിയ ദുരന്തം ഉണ്ടാകും.

Share News

സഖാക്കൾ വിചാരിച്ചിരിക്കുന്നത് അന്യസംസ്ഥാന ങ്ങളിൽ സെറ്റിൽ ചെയ്തിരിക്കുന്ന മലയാളികളെ തിരികെ കേരളത്തിലേക്കു കൊണ്ടുവരണം എന്നാണ് കോൺഗ്രസ് ആവിശ്യപ്പെടുന്നതാണ് എന്നാണ്.അവരെ കൊണ്ടുവരേണ്ടുന്ന ആവിശ്യം ഇല്ല, അവർ വരാൻ സാധ്യതയും ഇല്ല.കോൺഗ്രസ്സും സാമാന്യ ബുദ്ധി ഉള്ളവരും പറയുന്നത് കുറഞ്ഞ നാളത്തേക്ക് അന്യ നാട്ടിലേക്ക് പോയവരെ, പല സാഹചര്യങ്ങളാൽ അവിടെ നിക്കാൻ സാധിക്കാത്തവർ എന്നിവരെ പെട്ടെന്ന് കൊണ്ടുവന്നേ പറ്റൂ എന്നാണ്.അതിനുള്ള മാർഗ്ഗം ക്രമീകരിച്ചില്ലങ്കിൽ, ഡൽഹിയിൽ നിന്നും മറ്റും കാൽനടയായി ആളുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയതുപോലെ ആളുകൾ കേരളത്തിലേക്കും വരാൻ ശ്രമിക്കും.അത് കൊറോണയേക്കാൾ വലിയ ദുരന്തം ഉണ്ടാകും.അതിന് ഉദാഹരണം ആണ് ബീഹാറിൽ നിന്നും കാർ മാർഗം കേരളത്തിലേക്ക് വന്ന ഒരു കുടുംബത്തിന് ജീവൻ നഷ്ടപ്പെട്ടത്.ഇതൊക്കെ സഖാക്കൾക്ക് മാത്രം മനസിലാക്കാത്തത് എന്താണ് എന്നാണ് എനിക്ക് മനസിലാകാത്തത് . ഭരണം കൈയ്യിലുണ്ട് എന്ന് കരുതി, വല്ലവിധേനയും ബസിൽ കേറിപ്പറ്റിയിട്ട് പിന്നെ ആരെയും കയറ്റാത്ത പണി പിണറായി വിജയൻ സർക്കാരും സഖാക്കളും അന്യസംസ്ഥാന മലയാളികളോട് കാണിക്കരുത്.അത്രയേ പറയാനുള്ളൂ./

ബാബു കെ തോമസ് ഫേസ് ബുക്കിൽ പ്രതികരിച്ചത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു