ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിനു 624.48 കോടി രൂപ അനുവദിച്ചു
കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. അതിൻ്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിനു 624.48 കോടി രൂപ അനുവദിച്ചു. കാസര്‍കോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു. കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം – ആമ്പല്ലൂര്‍ – പൂത്തോട്ട – പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
Read Moreമദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല
മദ്യപിക്കാനുള്ള നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്യത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ. മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല. മദ്യ ആപ് ഡൗൺലോഡ് ചെയ്യുന്നത് ഒളിംപിക്സിൽ സ്വർണം നേടുന്നതു പോലെയുള്ള നേട്ടമൊന്നുമല്ലല്ലോ. ചിലർ അങ്ങനെ കൊണ്ടാടുന്നത് കണ്ടപ്പോൾ തോന്നിയതാണ് – റോയി കൊട്ടാരച്ചിറ 14142 comments1 shareLikeComment Share
Read Moreവത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ
വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസ വണക്കത്തിന്റെ ഭാഗമായി, വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ മേയ് 30ന് ഫ്രാൻസിസ് പാപ്പ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് പങ്കുചേരാൻ ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചു. ശാലോം വേൾഡിലും തത്‌സമയം ലഭ്യമാകും. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് ജപമാല അർപ്പണം. അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ […]
Read More18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോ .എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി.
തൃശൂർ: ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി 18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോക്ടറും ജൂബിലി മിഷൻ ആശുപത്രിയുടെ വളർച്ചയിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുകയും ചെയ്ത ശസ്ത്രക്രിയാ വിദഗ്ദ്ധൻ എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി. ന്യൂയോർക്കിലെ ‘സ്‌മൈൽ ട്രെയിൻ’ പ്രസ്ഥാനവുമായി സഹകരിച്ച് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയതിലൂടെയും ശ്രദ്ധേയനാണ്. ‘തൃശൂരിന്റെ മദർ തെരേസ’ എന്നും ജനം സ്‌നേഹത്തോടെ വിളിച്ച് ഇദ്ദേഹത്തിന്റെ ജനനം മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു. മുഴുവൻ പേര്, ഡോ. ഹിർജി സൊരാബ് ഏഡൻവാല. 1959 ഓഗസ്റ്റ് 10ന് ജൂബിലി ആശുപത്രിയിൽ […]
Read Moreലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 58ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 57,88,503 പേർക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 24,97,375 പേർ ഇതുവരെ രോഗമുക്തി നേടി.അതെ സമയം,3,57,413 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,45,803, ബ്രസീൽ-4,14,661, റഷ്യ-3,70,680, സ്പെയിൻ-2,83,849, ബ്രിട്ടൻ-2,67,240, ഇറ്റലി-2,31,139, ഫ്രാൻസ്-1,82,913, ജർമനി-1,81,895, തുർക്കി-1,59,797, ഇന്ത്യ-1,58,086, ഇറാൻ-1,41,591, പെറു-1,35,905, കാനഡ-87,519, ചൈന-82,995, ചിലി-82,289. മേൽപറഞ്ഞ രാജ്യങ്ങളിൽ രോഗബാധയേത്തുടർന്ന്് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്്. അമേരിക്ക-1,02,107 , ബ്രസീൽ-25,697, […]
Read Moreകോവിഡ് 19 പ്രതിരോധ നടപടികൾ മുഖ്യമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുമായി ചർച്ച ചെയ്തു
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടർന്നും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളും […]
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.58ലക്ഷം കടന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിവേഗത്തിൽ മുന്നോട്ട്. രോഗികളുടെ ആകെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടതോടെ ആഗോളതലത്തിൽ ഇന്ത്യ പത്താം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 7,270 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 187 പേരാണ് മരിച്ചത്. ഇത്രയുമധികം രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. ഇതുവരെ 1,58,086 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,534 പേർ രോഗബാധിതരായി മരിച്ചു. രോഗമുക്തരായവരുടെ എണ്ണം 67,749 ആയി. നിലവിൽ 85,792 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ളത്. ഇവിടെ […]
Read Moreസ്റ്റീഫനും കുടംബത്തിനും വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കി നല്‍കി. സി ഐ പ്രകാശന് സംതൃപ്തിയോടെ സര്‍വ്വീസില്‍ നിന്നും വിരമിക്കാം
കൽപ്പറ്റ: ശാരീരിക വൈകല്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടന്നുറങ്ങാം.ഒപ്പം ആത്മസംതൃപ്തിയോടെ പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രാകശന് സര്‍വ്വീസില്‍ നിന്നും അടുത്തദിവസം വിരമിക്കുകയുമാവാം.സംസ്ഥാനത്ത തന്നെ ജനമൈത്രിപോലീസിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് കുപ്പാടിത്തറയിലെ കരിയാട്ടകുന്ന സിറ്റീഫനും കുടുംബത്തിനും ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചു നല്‍കിയത്.രണ്ടവര്‍ഷം മുമ്പ് പോലീസ് നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെയാണ് നിരാംലബരായ കുടംബത്തിന്റെ ദയനീയത ബോധ്യപ്പെട്ടത്.നിത്യരോഗകളായ മാതാപിതാക്കളും ജന്മനാ അന്ധരും മനോവൈകല്യമുള്ളവരുമായ മൂന്ന് പെണ്‍കുട്ടികളും ചോര്‍ന്നൊലിക്കുന്നതും […]
Read More