റേഡിയോഗ്രഫർക്ക് രോഗമുക്തി ;തുടർന്നും ജോലിയിൽ പ്രവേശിക്കാൻ തയാറെന്ന് ജീവനക്കാരി
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രഫർ കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 14 നാണ് കോവിഡ് സ്ഥിരീകരിച്ച ഇവരെ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. സമ്പര്‍ക്കം വഴിയാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കോവിഡ് ബാധിതരുടെ എക്സറേ എടുക്കുന്നത് റേഡിയോളജി വിഭാഗം ജീവനക്കാരാണ്. ഈ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന ഇവരില്‍ തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി എടുത്തത്. മേയ് 12 നാണ് പരിശോധന നടത്തിയത്. 14 നു രോഗം സ്ഥിരീകരിച്ചതോടെ […]
Read More