പരീക്ഷകൾ മാറ്റമില്ല, 26 മുതൽ 30 വരെ നടത്തും
തിരുവന്തപുരം;അവശേഷിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നിശ്ചയിച്ചിരുന്നപോലെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എസ്എസ്എൽസി/ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Moreഅടൂരില്‍ ‘ റംസാന്‍ നിലാവ്’ ഹോര്‍ട്ടി കോര്‍പ്പ് പഴം, പച്ചക്കറി മേള ആരംഭിച്ചു
പത്തനംതിട്ട: ‘റംസാന്‍ നിലാവ് 2020’ ഹോര്‍ട്ടികോര്‍പ്പിന്റെ പഴം, പച്ചക്കറി, തേന്‍ ഉത്പന്നങ്ങളുടെ വിപണനമേള ആരംഭിച്ചു. അടൂര്‍ കച്ചേരി ചന്തയ്ക്ക് അടുത്തായാണ് വിപണനമേള നടക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്, മുന്‍ ചെയര്‍മാന്‍മാരായ ഉമ്മന്‍ തോമസ്, ഷൈനി ജോസ്, വൈ. ചെയര്‍മാന്‍ പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, ഏഴംകുളം മാര്‍ക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് ഡി.സജി, ഹോര്‍ട്ടി കോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.സജീവ്, കൃഷി അസി. […]
Read Moreപെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ നടത്താൻ ധാരണ
മുസ്ലിം നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി തിരുവന്തപുരം;ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ തന്നെ നടത്താൻ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എന്തുവേണമെന്ന് ആലോചിക്കാനാണ് മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും വീഡിയോ കോൺഫറൻസ് നടത്തിയത്. സഖാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സഖാത്ത് വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന നിർദ്ദേശം മതനേതാക്കൾ അംഗീകരിച്ചിട്ടുമുണ്ട്. ലോകമെങ്ങും ഇസ്ലാം മതവിശ്വാസികൾക്ക് റമദാൻ പുണ്യമാസമാണ്. […]
Read Moreഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്, ജൂൺ രണ്ടു വരെ പ്രവാസികളുമായി 38 വിമാനങ്ങൾ വരും
* വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുകൾക്കുള്ള നോർക്ക ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്, കർണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കിൽ ഒരു പ്രത്യേക സ്റ്റേഷനിൽ നിന്നും 1200 യാത്രക്കാർ ആകുന്ന […]
Read Moreവിവാഹ ചടങ്ങില്‍ 50 പേരെ പങ്കെടുപ്പിക്കാം:സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം:നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ വിവാഹ ചടങ്ങുകളില്‍ 50 പേരെ പങ്കെടുപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദഹം ഇക്കാര്യം അറിയിച്ചത്. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരുയും അനുബന്ധ ചടങ്ങുകളില്‍ പരമാവധി 10 പേരെയും പങ്കെടുപ്പിക്കാം. എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഒറ്റനോട്ടത്തിൽ •അന്ത൪ജില്ലാ യാത്രയ്ക്ക് പാസ് ആവശ്യമില്ല. എന്നാല്‍, […]
Read Moreനിസ്സംഗത ഈ കാലഘട്ടത്തിന്റെ ശാപം – ഡോ. ബേബി സാം സാമുവേൽ
കാലികമായ കാര്യങ്ങൾ മറയും മടിയുമില്ലാതെ പറയുവാൻ കഴിയുന്നവരും, അതിന് ശ്രമിക്കുന്നവരും കുറവാണ്. വർത്തകൾക്കപ്പുറമുള്ള വസ്തുതകൾ നാം അറിയണ്ടേ? ! നമ്മുടെ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകണം നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കുന്ന വ്യക്തികൾ പറയുന്നു, എഴുതുന്നു.“ദർശനം“ ഡോ. ബേബി സാം സാമുവേൽ എന്റർപ്രണർ, മെന്റർ, കൺസൾട്ടൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, ഒമാനിലെ Inter Tech LLC യുടെ ജനറൽ മാനേജരും Trifoil Advertising SAOC യുടെ മെന്ററും വ്യവസായ ഉപദേഷ്ടാവുമായി സേവനം അനുഷ്‌ഠിച്ചുവരുന്നു. […]
Read Moreഎസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ല: 26 മുതല്‍ തന്നെ
തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെയ് 26 മുതല്‍ 30 വരെ മുന്‍ നിശ്ചയപ്രകാരം അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൃത്യമായ സമാൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമായിരിക്കും പരീക്ഷകള്‍ നടത്തുക. മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും. നേരത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. […]
Read Moreപെയ്ഡ് ക്വാറന്റയിൻ: ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ സൗകര്യം ,മാർഗനിർദ്ദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റിൽ ലഭ്യമാണ്.
തിരുവനന്തപുരം;ഹോട്ടലുകളിൽ പണം നൽകി ക്വാറന്റയിൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. അതത് ജില്ലയിൽ ഇഷ്ടപ്പെട്ട ഹോട്ടൽ ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റിൽ ലഭ്യമാണ്. ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ചുവടെ: തിരുവനന്തപുരം: കെ.റ്റി.ഡി.സി മാസ്‌ക്കറ്റ് ഹോട്ടൽ, പാളയം (47), കെ.റ്റി.ഡി.സി സമുദ്ര ഹോട്ടൽ, കോവളം (52), കെ.റ്റി.ഡി.സി ചൈത്രം ഹോട്ടൽ, തമ്പാനൂർ […]
Read Moreകേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മോട്ടിവേഷന്‍ കാമ്പയിന്‍ പുതിയ അനുഭവം കോവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജേഷ് ഭയ്യ ടോപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ വിശദമായി ചോദിച്ച് മനസിലാക്കി. […]
Read More