കോവിഡ്: കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു

Share News

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. തി​രു​വ​ല്ല മ​ഞ്ഞാ​ടി പാ​റ​ക്ക​മ​ണ്ണി​ൽ ആ​നി മാ​ത്യു (56 ) ആ​ണ് മ​രി​ച്ച​ത്. കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ഴ്സാ​യി​രു​ന്ന ആ​നി മാ​ത്യു വൈറസ് ബാധിച്ചതിനെ തുടർന്ന് ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. സംസ്കാരം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ നടക്കും. ഇ​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച് കു​വൈ​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി.

Share News
Read More

മധ്യപ്രദേശിൽ വാഹനാപകടം:എട്ട് മരണം

Share News

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗുണയിൽ ട്രക്ക്​ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട്​ അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. 50 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ബുധനാഴ്​ച രാത്രിയിലാണ്​ സംഭവം. തൊ​ഴിലാളികൾ മഹാരാഷ്​ട്രയിൽ നിന്ന്​ തങ്ങളുടെ സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക്​ ട്രക്കിൽ യാത്ര ചെയ്യവെ ഗുണയിൽ വെച്ച്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.​ പരിക്കേറ്റവ​രെ തൊട്ടടുത്ത ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്​ച രാത്രിയിലുണ്ടായ മറ്റൊരു അപകടത്തിൽ ആറ്​ അന്തർ സംസ്ഥാന തൊഴിലാളികൾക്കും​ ജീവൻ നഷ്​ടമായി. നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. തൊഴിലാളികൾ യു.പിയിൽ […]

Share News
Read More

നെല്ല് സംഭരണം: കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ

Share News

തൃശൂർ; ജില്ലയിൽ സപ്ലൈകോ നെല്ല്‌സംഭരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ. 236 കോടി മൂല്യം വരുന്ന നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ ഭൂരിഭാഗം തുകയാണ് കർഷകർക്ക് ലഭ്യമാക്കിയത്. അതേസമയം ഏപ്രിൽ മുപ്പതിനകം മില്ലുകളിൽ സ്വീകരിച്ച നെല്ലിന്റെ മുഴുവൻ വിലയും വായ്പയായി അനുവദിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തും ജില്ലയിൽ നെല്ല് സംഭരണം സമ്പൂർണ വിജയമാണെന്നതിന് ഉദാഹരണമാണ് കർഷകർക്ക് കാലതാമസമില്ലാതെ തുക ലഭ്യമാക്കിയത്.മെയ് 30 നകം നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് […]

Share News
Read More

ബ്ലഡ് കമ്പോണന്റ്‌സ് യൂണിറ്റ് ആരംഭിച്ചു

Share News

കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ബ്ലഡ് കമ്പോണന്റ്‌സ് യൂണിറ്റ് (രക്ത ഘടകങ്ങള്‍-പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ മുതലായവ) നല്‍കുന്ന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പി അയിഷാ പോറ്റി എം എല്‍ എ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍മാന്‍ രാമകൃഷ്ണപിള്ള, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് ആര്‍ രമേശ്, എച്ച് എം സി മെമ്പര്‍മാരായ കോശി കെ ജോണ്‍, ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലാ ആശുപത്രിക്ക് പുറമേ രക്തഘടകങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ലഭിക്കുമെന്നും […]

Share News
Read More

വ്യാപര സ്ഥാനങ്ങളില്‍ മിന്നല്‍ പരിശോധന

Share News

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; കൊല്ലംനഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മിന്നല്‍ പരിശോധന നടത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.150 ഓളം കടകള്‍ പരിശോധിച്ചതില്‍ രണ്ട് കടകളുടെ പ്രവര്‍ത്തനാനുമതി താത്കാലികമായി നിര്‍ത്തിവയ്പ്പിച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 30,000 രൂപ പിഴയും ചുമത്തി. ജില്ലാ ലോക്ക് ഡൗണ്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ […]

Share News
Read More

ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല മുസ്ലീം ജമായത്ത് 50,000 രൂപ നല്‍കി

Share News

പത്തനംതിട്ടകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല മുസ്ലിം ജമായത്ത് 50,000 രൂപ സംഭാവ നല്‍കി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തിരുവല്ല മുസ്ലീം ജമായത്ത് സെക്രട്ടറി പി.എച്ച് മുഹമ്മദ്ഷാജി തുക അടങ്ങുന്ന ചെക്ക് കൈമാറി. തിരുവല്ല മുസ്ലീം ജമായത്ത് പ്രസിഡന്റ് ബിന്യാമിന്‍, ട്രഷറന്‍ നവാസ് ബഷീര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.  

Share News
Read More

ദുരിതാശ്വാസനിധിയിലേക്ക് ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി 25,000 രൂപ നല്‍കി

Share News

പത്തനംതിട്ട ;കഴിഞ്ഞ ദിവസം മസ്‌ക്കറ്റില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ സംഭാവന നല്‍കി. മേയ് 7ന് ആദ്യം കൊച്ചിയിലെത്തിയ മസ്‌ക്കറ്റ് വിമാനത്തിലുണ്ടായിരുന്ന മല്ലപ്പള്ളി വായ്പ്പൂര് വലിയപറമ്പില്‍ മുഹമ്മദ് ഹനീഫയാണ് 25,000 രൂപ ബന്ധു സിയാദ് സിദ്ദിഖ് മുഖേന ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക അടങ്ങിയ ചെക്ക് കൈമാറിയത്.  മുഹമ്മദ് ഹനീഫ ഭാര്യ നെസീമ ബീബി, മകള്‍ ബിസ്മി എന്നിവര്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഗര്‍ഭിണിയായ മകള്‍ ബിസ്മിയുടെ കൂടെയാണു മെഡിക്കല്‍ എമര്‍ജന്‍സിയില്‍ […]

Share News
Read More

അശരണര്‍ക്ക് തണലൊരുക്കി ജില്ലാ കലക്ടര്‍

Share News

കൊല്ലം;ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ സ്‌കൂളുകളിലെ റീഹാബിലിറ്റേഷന്‍ ക്യാമ്പുകളില്‍ താമസിപ്പിച്ചിരുന്ന അശരണര്‍ക്ക് തണലൊരുക്കി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 13 മുതിര്‍ന്ന പൗരന്‍മാരുള്‍പ്പെടെ 25 പേരെ  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ വിവിധ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജുബെന്‍, കൊല്ലം റവന്യു ഡിവിഷണല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അലന്‍ ആന്റണി, പുനലൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് രഞ്ജിത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share News
Read More

ഡൽഹി – തിരുവനന്തപുരം ട്രെയിൻ: ക്രമീകരണങ്ങൾ വിലയിരുത്തി

Share News

എറണാകുളം: ഡൽഹി – തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ മന്ത്രി വി. എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി. 15ാം തീയതി പുലർച്ചെ ഒരു മണിക്ക് പ്രത്യേക ടെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. യാത്രക്കാരെ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധിക്കും.  രോഗലക്ഷണമുള്ള യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആംബുലൻസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും. 400 യാത്രികരെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇവർക്കായി നാല് മെഡിക്കൽ കൗണ്ടറുകൾ സജ്ജീകരിക്കും.  […]

Share News
Read More

പൊതു സ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷിക്കാം

Share News

ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2020-21 അധ്യയന വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർ  www.transferandpostings.in ലൂടെ ഈ മാസം 14 മുതൽ 16 വരെ അപേക്ഷ സമർപ്പിക്കാം.

Share News
Read More