ചികിത്സയിലും പ്രതിരോധത്തിലും നഴ്‌സുമാരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം – വീണാജോര്‍ജ് എംഎല്‍എ

Share News

പത്തനംതിട്ട ;കോവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റാഫ് നഴ്‌സുമാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും അടങ്ങുന്ന നഴ്‌സസ് സമൂഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചുള്ള നഴ്‌സസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. നഗരസഭാധ്യക്ഷ റോസിലിന്‍ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ദിനാചരണ സന്ദേശം നല്‍കി. ഡേവിഡ് ഷോണ്‍ തയാറാക്കിയ ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം ജില്ലാ […]

Share News
Read More

ബഹ്റിനിൽ നിന്നും നൂറ് പേർക്ക് സൗജന്യ വിമാന ടിക്കറ്റ്

Share News

ബഹ്റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നൽകും. അർഹരായ പലർക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.

Share News
Read More

സൈക്കിൾ വാങ്ങാൻ കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക്

Share News

ലപ്പുഴ: സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി. നീര്‍ക്കുന്നം അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്രാ ഫാത്തിമയാണ് തന്റെ കുഞ്ഞു സമ്പാദ്യം പണപ്പെട്ടിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മറ്റുള്ളവര്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് തനിക്കും സംഭാവന നല്‍കണമെന്ന് ആഗ്രഹം ഉണ്ടായതെന്ന് അഫ്രാ ഫാത്തിമ പറഞ്ഞു. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ എം അഞ്ജനയ്ക്കാണ് അഫ്ര പണപ്പെട്ടി […]

Share News
Read More

മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത്. കത്തോലിക് രുപത കളുടെ ആശയ പ്രചാരണ സമരം

Share News

( പ്ലാത്തോട്ടം മാത്യു )കണ്ണൂർ: മദ്യ വിപത്തിനെതിരേയും, ലോക്ഡൗണിൽ അടച്ചു പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരേയും കത്തോലിക്കാ സഭ പ്രതിഷേധ സമരത്തിൽ . കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി തലശ്ശേരി അതിരൂപത, മാനന്ത വാടി, കണ്ണൂർ,രൂപതകൾ , കോട്ടയം അതിരൂപത മലബാർ റിജിയൺ എന്നിവ യുടെ സംയുക്ത നേതൃത്യത്തിൽ കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത് മുദ്രാവാക്യ വുമായി ആശയ പ്രചാരണ സമരം നടത്തി. ലോക് ഡൗൺ കാല ഘട്ടത്തിലെ സമാധന സാഹചര്യം […]

Share News
Read More

നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക്..

Share News

ഇരുളിൻ കയങ്ങളി –ലാണ്ടുപോയ് പിടയുന്നരോഗിതൻ കരങ്ങളിൽ-പ്പിടിച്ചാ മൃതിയുടെഭയപ്പാടുറങ്ങുന്നകണ്ണിനു മുമ്പിൽ സ്വർണ-മയമാം പ്രകാശമായ്തെളിയും മാലാഖമാരേനിങ്ങൾക്കഭിവാദനം!ഈ ആതുരശുശ്രൂഷവീഥിയിൽസ്നേഹവും കരുതലുംനൽകി ജീവിതംനിറഞ്ഞൊരാനന്ദത്തിൻപൂവായി വിരിയട്ടെ! രചന: സിബി മൈക്കിൾ

Share News
Read More

മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം

Share News

കള്ള് ഷാപ്പ് ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു.ലോക് ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ആപത്ക്കരമാണ്. തുറന്ന സംസ്ഥാനങ്ങളിൽ ജനത്തിരക്കിനാൽ അവ വീണ്ടും അടക്കേണ്ടി വന്നു.മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് ജനഹിതം മാനിച്ച് സർക്കാർ പിന്തിരിയണമെന്ന് മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.അതിരൂപതയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട […]

Share News
Read More

തിരിച്ചെത്തിയവരിൽ പകു​തി​യി​ല​ധി​ക​വും റെ​ഡ് സോ​ണി​ല്‍ നിന്നുള്ളവര്‍:മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മ​ട​ങ്ങാ​ന്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല്‍ അ​ധി​ക​വും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു റെ​യി​ല്‍, വ്യോ​മ, റോ​ഡ് മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് റോ​ഡ് മാ​ര്‍​ഗം 33,116 പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി. വി​മാ​ന​ത്തി​ല്‍ 1,406 പേ​രും ക​പ്പ​ല്‍​മാ​ര്‍​ഗം 833 പേ​രും കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. റോ​ഡ് വ​ഴി എ​ത്തി​യ​വ​രി​ല്‍ […]

Share News
Read More

കോവിഡ് അതിജീവനത്തിന് 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

Share News

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിർഭർ ഭാരത്​ അഭിയാൻ പാക്കേജ്​ എന്ന പേരിലാണ്​ പദ്ധതി. ഇന്ത്യയുടെ ജി.ഡി.പി തുകയുടെ 10% വരുന്ന പാക്കേജാണിത്​. രാജ്യത്ത് ധീരമായ പരിഷ്കരണ നടപടികള്‍ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വന്‍ ചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. സമസ്​ത […]

Share News
Read More

”കല്ലറങ്ങാട്ട് പിതാവിനെ ചിലരെങ്കിലും വിമർശിച്ചത് മരണ തുല്യമായ വേദനയായിരുന്നു. “- മാർ ജേക്കബ് മുരിക്കൻ.

Share News

കോട്ടയം. പാലാ രൂപതയുടെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, അദ്ദേഹത്തിന്റെ ഏകാന്ത തപസ്സ് സഭയ്ക്ക് കരുത്തേകുമെന്നും അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഉണ്ടായ അനാവശ്യ വിമർശനങ്ങൾ വേദനയുളവാക്കിയെന്നും വ്യക്തമാക്കി. മലയാളമനോരമ ദിനപത്രത്തിന് നൽകിയ പ്രതേക അഭിമുഖത്തിൽ ജീവിതവീക്ഷണം വ്യക്തമാക്കി.ഏകാന്ത തപസ്സിനെക്കുറിച്ചു പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വാർത്തകൾ നൽകിയവർ യഥാർത്ഥ ഉറവിടത്തിൽ നിന്നു വിവരങ്ങൾ ശേഖരിച്ചൽ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അതുകൊണ്ട് വസ്തുതകൾക്ക് ദുർവ്യാഖാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടു പാലാ രൂപതയിൽ ഒരു പ്രശ്നവുമില്ല.ഞാൻ പാലാ രൂപത സഹായ മെത്രാനായിട്ടു […]

Share News
Read More

ലോക്​ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തമെന്ന് ഡബ്ല്യൂ എച്ച് ഓ

Share News

ജനീവ: കോവിഡ്​19 വൈറസിൻെറ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്​ഡൗൺ പിൻവലിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്​ ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ രണ്ടാംഘട്ട കോവിഡ്​ വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്​. ലോക്​ഡൗൺ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം ജർമനിയിൽ കോവിഡ്​ വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയയിൽ നൈറ്റ്ക്ലബ്ബുകൾ തുറന്നതോടെ പുതിയ ക്ലസ്​റ്ററുകൾ ഉണ്ടായി. കോവിഡ്​ നിയന്ത്രണത്തിന്​ ശേഷം പല രാജ്യങ്ങളും ലോക്​ഡൗണിൽ നിന്ന്​ പുറത്തുകടക്കുന്നതിൽ പ്രതീക്ഷകളുണ്ട്​. ക്ലസ്റ്ററുകളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭിക്കാതെ […]

Share News
Read More