കളിക്കളം ഉണരുന്നു മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി

Share News

തിരുവമ്പാടി: പുല്ലൂരാംപാറയിലെ മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി. ഒട്ടേറെ ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ സൃഷ്ടിച്ച അക്കാദമിയിൽ ആറുമാസത്തെ നിശ്ചലാവസ്ഥയ്ക്കുശേഷമാണ് കളിക്കളമുണരുന്നത്. ലോക്ഡൗണും തുടർന്നുണ്ടായ പരിശീലനവിലക്കും മാറിയതോടെയാണ് അക്കാദമി വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം തീവ്രയത്നത്തിലേക്ക് കടക്കുകയാണ് കുട്ടികളും പരിശീലകരും. ചില മീറ്റുകളുടെ തീയതി പ്രഖ്യാപിച്ചതിനാൽ ഇനിയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആറുമാസം കുട്ടികളെ ഫിറ്റ്‌നസ് നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പരിശീലകർ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലകർ ഇതിനായി കഠിനപ്രയത്നം തന്നെ നടത്തി. രക്ഷിതാക്കളുടെ പിന്തുണയോടെയായിരുന്നു […]

Share News
Read More

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Share News

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു കെ.എസ്.എസ്.എസ് സ്ഥാപിതമായത്. തുടര്‍ന്ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെയും കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെയും കാലാനുസൃതമായ ദീര്‍ഘവീക്ഷണത്തിലൂടെയും കേരളത്തിലെ തന്നെ അറിയപ്പെടുന്ന സന്നദ്ധ സേവന വിഭാഗമായി മാറുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചു. […]

Share News
Read More

ഹൃദയത്തിൽ നിറയുന്ന വേദനകളോടെ വേർപാട്

Share News

Funeral Ceremony of Fr. Kuriakose Mundaplackal കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട്മൃത സംസ്ക്കാര കർമ്മങ്ങൾ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും, കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു

Share News
Read More

നാടിന്റെ വികസനത്തിനായി, വ്യക്തി പ്രതിഷ്ഠകൾ മറന്നു ആശയത്തിലൂന്നി മുന്നേറാം

Share News

ഈ അടുത്ത കാലത്തു കണ്ട രണ്ടു ചർച്ചകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കോൺഗ്രസ്സ് നേതാവും MLAയുമായ VD സതീശൻ സഭാ TVൽ നടത്തിയ അഭിമുഖമാണ്. മറ്റേത് നമ്മുടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി CPI നേതാവും മന്ത്രിയുമായ VS സുനിൽ കുമാർ ManoramaNewsൽ ഇന്ന് നടത്തിയ അഭിമുഖമാണ്. ഇവ രണ്ടിലും നല്ല ശക്തമായ ചോദ്യങ്ങൾ, തീരെ ബഹുമാനം കുറയ്ക്കാതെ തന്നെ ചോദ്യകർത്താക്കളായ VD സതീശനും, സുനിൽ കുമാറും ചോദിക്കുകയും ഉരുളക്കുപ്പേരി […]

Share News
Read More

തൊഴിൽ തർക്കങ്ങളിലെ അസാധാരണ മധ്യസ്ഥൻ

Share News

ഒരു നിയമസഭാ മണ്ഡലത്തിൽനിന്നുതന്നെ തുടർച്ചയായി ജയിച്ച് അരനൂറ്റാണ്ട് എം.എൽ.എ ആയിരിക്കുക; അതിൽ രണ്ടു വട്ടം മുഖ്യമന്ത്രിയും കൂടാതെ അഭ്യന്തരം, ധനകാര്യം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയും ആയിരിക്കുക. ഈ അസാധാരണ നേട്ടത്തിൻ്റെ ഉടമയായി മാറി ചരിത്രം കുറിക്കുന്ന ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്, എല്ലാഭാവുകങ്ങളും അർപ്പിക്കുകയാണ്. ഇ എം എസ്സിൻ്റെ രണ്ടാംമന്ത്രിസഭ താഴെ വീണശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇ.എം. ജോർജിനെ തോൽപ്പിച്ചുകൊണ്ട് പുതുപ്പള്ളി മണ്ഡലത്തിനെ പ്രതിനിധീകരിച്ച് 1970 സെപ്തംബർ 17ന് എം.എൽ.എ ആയ അദ്ദേഹം […]

Share News
Read More

അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺകുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..

Share News

ഇടുക്കി ജില്ലയിൽ മുരിയ്ക്കാശ്ശേരിയിലെ ഡോ.മാത്യുവിനാണ് അഞ്ച് പെൺമക്കൾക്ക് ശേഷം ഇരട്ട ആൺകുട്ടികൾ ജനിക്കുന്നത്..

Share News
Read More

മൂന്നാംവയസ്സിൽ ,ഒന്നുമറിയാത്ത പ്രായത്തിലാണ് തിച്ചൂർ മോഹനൻ ആദ്യമായി ഇടക്കയിൽ പൂജകൊട്ടുന്നത്.

Share News

മൂന്നാംവയസ്സിൽ ,ഒന്നുമറിയാത്ത പ്രായത്തിലാണ് തിച്ചൂർ മോഹനൻ ആദ്യമായി ഇടക്കയിൽ പൂജകൊട്ടുന്നത്. തൻ്റെ വീട്ടിലെ ഏക ആൺതരിയാണ് കുഞ്ഞു മോഹനൻ . പൂജകൊട്ടാൻ ആണുങ്ങൾ വേണം. പൂജകൊട്ടിയാലെ അമ്പലത്തിൽ നിന്ന് പടച്ചോറ് കിട്ടൂ .അതുകിട്ടിയാലേ കുടുംബാംഗങ്ങളുടെ വിശപ്പ് മാറൂ.. അങ്ങനെയാണ് അറിവില്ലാ പ്രായത്തിൽ , വിശപ്പ് മോഹനനേയും ഇടയ്ക്കയേയും തമ്മിൽ ചേർക്കുന്നത് .അന്നുമുതൽ അയാൾക്കത് തൻ്റെ ആറാമത്തെ ഇന്ദ്രിയമാണ്. ആറുപതിറ്റാണ്ടോളമായി അതയാൾക്ക് സദാ സാധകമായ അവയവമാണ് ! . തിമിലയും മദ്ദളവും എത്ര അമർന്ന് പതികാലം കൂട്ടിക്കൊട്ടിയാലും ,അതേ […]

Share News
Read More

കോൺഗ്രസ്സ് നേതാവും കോവളം മുൻ എം.എൽ.എയും ആയിരുന്ന ജോർജ്ജ് മേഴ്സിയർ അന്തരിച്ചു. കെ.എസ്.യു യിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം നിലവിൽ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്. ആദരാഞ്ജലികൾ.

Share News
Share News
Read More