നാസിഭരണകൂടത്തിന്റെ ഓഷ്വിറ്റ്സ്‌ തടങ്കൽപ്പാളയത്തിൽ വിശുദ്ധ മാക്സ്‌മില്ല്യൻ കോൾബെ തടവിൽ കഴിഞ്ഞിരുന്ന സെല്ലിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന ഫ്രാൻസീസ്‌ പാപ്പ.

Share News

ഫ്രാൻസിസെക്‌ എന്ന മറ്റൊരു തടവുകാരനു പകരമായി വിശുദ്ധ കോൾബെ രക്തസാക്ഷിത്വം വരിച്ചതിന്റെ വാർഷികദിനമാണിന്ന്.!

Share News
Read More

ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ യശസ്സുയർത്തിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ 2 കോടി രൂപ സ്നേഹ സമ്മാനമായി നൽകും.

Share News

ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ യശസ്സുയർത്തിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ 2 കോടി രൂപ സ്നേഹ സമ്മാനമായി നൽകും. അതിനു പുറമേ, വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. അതോടൊപ്പം ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്കും നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Share News
Read More

അത്തം പിറന്നു. തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുപ്പുകൾ ആരംഭിക്കുകയാണ്.

Share News

കോവിഡ് മഹാമാരി തീർത്ത പ്രതികൂലമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നതിനാൽ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ചു ഉത്തരവാദിത്വത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. സാഹോദര്യത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിക്കാം. എല്ലാവർക്കും ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

സംസ്ഥാനത്ത് ഭാഗിക ലോഡ്‌ ഷെഡിങ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.സാങ്കേതിക തടസം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതിയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതിയെത്തിക്കാന്‍ […]

Share News
Read More

പൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ വിക്രാന്ത് വിജയകരമായി ആദ്യ സീട്രയൽ നടത്തിയത് നമ്മെയെല്ലാം സന്തോഷിപ്പിക്കുന്ന കാര്യമാണ്.

Share News

കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിക്രാന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെൽട്രോൺ, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിക്രാന്തിൻ്റെ നിർമ്മാണത്തിൽ സഹകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നു. ഒരു ദിവസം ശരാശരി മൂവായിരത്തോളം പേർക്ക് വിക്രാന്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചു. 6 സീട്രയലുകളാണ് പൂർത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താൻ കൊച്ചി കപ്പൽശാലയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും.

Share News
Read More

വ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്; 20,723 പേര്‍ രോഗമുക്തി നേടി

Share News

August 12, 2021 ചികിത്സയിലുള്ളവര്‍ 1,76,518 ആകെ രോഗമുക്തി നേടിയവര്‍ 34,36,318 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് […]

Share News
Read More

പ്രശസ്ത നോവലിസ്റ്റും ജീവചരിത്രകാരനും വിവർത്തകനുമായ സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ അനുഗൃഹീത തൂലികയിൽനിന്നും ബഷീറിന്റെ ജീവിതകഥ.

Share News

പ്രസാധനം: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്.

Share News
Read More

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍

Share News

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ തുറക്കുന്നതു വരെ അലവന്‍സ് നല്‍കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സ് ആണ് ഇപ്പോള്‍ നല്‍കുക. എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷല്‍ സ്‌കൂളുകളിലെ 8ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം […]

Share News
Read More

അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചില്ല. തുടർന്ന് സഭാ കവാടത്തിൽ പ്രതിപക്ഷ ധർണ..

Share News

അടിയന്തിര പ്രമേയ നോട്ടീസ് പി.ടി തോമസ് MLA നിയമസഭാ കവാടത്തിൽ അവതരിപ്പിച്ചു

Share News
Read More

കേരളാ ഹൈക്കോടതിക്ക് രണ്ടു അഡീഷണൽ ജഡ്ജിമാർ കൂടി. പാലാ സ്വദേശിയായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവർ പുതിയ ജഡ്ജിമാർ

Share News

കൊച്ചി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പാലാ ഭരണങ്ങാനം സ്വദേശിയായ വിജു എബ്രഹാം എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2019 മുതൽ വിജു എബ്രഹാമിൻ്റെ പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു വരുന്നുണ്ടായിരുന്നു. പിഎസ് സി മുൻ ചെയർമാൻ കെ സി സവാൻ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശ്ശേരി സ്വദേശിയായ നിയാസ് കോഴിക്കോട് […]

Share News
Read More