
നമ്മുടെ ആരോഗ്യം ; നമ്മുടെ ഉത്തരവാദിത്വം.
ഇന്ന് ലോക ആരോഗ്യ ദിനം.
ആരോഗ്യ പൂർണ്ണമായ ഒരു ലോകംപടുത്തുയർത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ഥിരമായ വ്യായാമം, എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണ നിയന്ത്രണം, പുകവലി മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ വർജ്ജനം, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കൽ, അസുഖങ്ങൾക്കു സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ദ ഉപദേശം തേടൽ മുതലായ ഈ ദിനത്തിൽ നാം ഓർത്തിരിക്കേണ്ടതാണ്.
ആരോഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. 1000 ത്തിൽ 7 ശിശു മരണനിരക്ക്, 1000 ത്തിൽ 31 മാതൃമരണനിരക്ക്, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലും ആശുപത്രികൾ, ലോകത്തിലാദ്യമായി താഴെത്തട്ടിൽ വരെ പാലിയേറ്റിവ് കെയർ പ്രോഗ്രാം നടപ്പിലാക്കിയ സംസ്ഥാനം, എല്ലാ പ്രസവങ്ങളും ആശുപത്രികളിൽ, ആരോഗ്യ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനം എന്നിങ്ങനെ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നത് പരിപൂർണ്ണമായി പാലിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.
” എല്ലാവർക്കും തുല്യപരിഗണന ഉറപ്പാക്കുന്നതും കൂടുതൽ ആരോഗ്യമുള്ളതുമായ ലോകം കെട്ടിപ്പടുക്കുക “