
അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നേടിക്കൊണ്ട് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിരിക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയ്ക്ക്, നവകേരള നിർമ്മിതിക്ക് വേണ്ടി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് ഉറച്ച വിശ്വാസം. അത് തന്നെയാണ് അവരുടെ ചരിത്ര നിയോഗവും പൊതുസമൂഹത്തിന്റെ ആവശ്യവും.
അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ:
1. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങളെ അതിജീവിക്കൽ.
2. മാലിന്യമുക്തമായ തെരുവുകളും, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജന ശ്യംഖലയും, കേരളത്തിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ.
3. ഭാരതത്തിനകത്തും പുറത്തും നിന്നുള്ള വിദ്ധ്യാർത്ഥികളെ ആകർഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുന്ന കേരളം. കൂടുതൽ സ്വയംഭരണവും, സ്വകാര്യ സർവ്വകലാശാലകകളും
.4. നാലാം വ്യാവസായിക വിപ്ലവത്തിന്റെ അടിസ്ഥാന ശിലകളായ വിജ്ഞാന, വിവര സാങ്കേതിക, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഒരു വ്യാവസായിക ഹബ്ബായി മാറുന്ന കേരളം.
5. നോക്കുകൂലിയുടെ പരിപൂർണമായ ഇല്ലാതാക്കാൻ.
6. കെസ്ആർടിസി യെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി, നികുതിദായകരുടെ പണത്തിൽ നിന്നും പൂർണ്ണമായ ഡിലിങ്ക്.
7. ഹൈ വാല്യൂ ടൂറിസം ഡെസ്റ്റിനേഷനായി (മെഡിക്കൽ, ഹെറിറ്റേജ് ടൂറിസം ഉൾപ്പടെ) പുനർ നിർണ്ണയിക്കപ്പെടുന്ന കേരളം.
8. കൃത്യമായ ഡാം മാനേജ്മെൻറ് പ്രോട്ടോക്കോൾ ഉണ്ടാക്കുകയും, പുതിയ മുല്ലപ്പെരിയാർ ഡാമിൻറെ പണി തുടങ്ങുകയും ചെയ്യുക.
9. മത, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും, സമതുലിതമായി വീതിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.
10. കേരളത്തിനെ സവിശേഷമായ മത സൗഹാർദ്ദത്തെ ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം, ജീവന്റെയും, കരുതലിന്റെയും, മതേതരത്വത്തിന്റെയും മൂല്യങ്ങളെ സംരക്ഷിക്കുന്ന അവസ്ഥ.

ഇപ്പോൾ ഉള്ളതിനൊപ്പം ഇത്രയെങ്കിലും നടന്നാൽ മതി. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് കൊണ്ട് ഉത്തമ ലക്ഷ്യത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ എല്ലാവര്ക്കും ആകട്ടെ. ആശംസകൾ. പ്രാർത്ഥനകൾ.

Jaison Mulerikkal
A Carmelite of Mary Immaculate.
