
മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്.|മന്ത്രി എ.കെ ശശീന്ദ്രൻ
വനം വകുപ്പ് മന്ത്രിയായി ചാർജ്ജെടുത്തശേഷം മന്ത്രി എ.കെ ശശീന്ദ്രൻ വനം ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും കാര്യക്ഷമവുമാക്കും.

മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്. അതിന്വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദവും സത്യസന്ധവുമായി തീരേണ്ടതുണ്ട്. ജന ക്ഷേമ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളിൽ സർക്കാർ ഒപ്പമുണ്ടാവും. മറിച്ചുള്ള സമീപനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കും.-മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു .


അടിയന്തിര പ്രാധാന്യമുള്ള പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കുന്നതിനായി ഒരു മാസ്റ്റർ പ്ളാൻ രൂപീകരിച്ച് സമർപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് അവലോകനം നടത്തി സമയബന്ധിമായി പൂർത്തീകരണം ഉറപ്പാക്കും.

വകുപ്പിന്റെ പ്രവർത്തനങ്ങളും ഘടനയും നിലവിലുള്ള പദ്ധതികളും സംബന്ധിച്ച് വിശദമായി മനസ്സിലാക്കി. പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.