പൊതിച്ചോറിൽഒളിപ്പിച്ചകരുതൽ|കരുണയുടെ കരുതലായിരുന്നു അത്…..

Share News

ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു വച്ച കാരുണ്യത്തിന്റെ കരുതൽ….

. പതിവു പോലെ കാലടി പോലീസ് പട്ടണത്തിലെ നിർധനർക്ക് ഉച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആയിരത്തിലേറെ പൊതികൾ …!

പലയിടങ്ങളിൽ നിന്നും ശേഖരിച്ചതായിരുന്നു അവ.ഭക്ഷണം കഴിക്കാൻ പൊതിതുറന്ന ചിലർ അത്ഭുതം കൊണ്ടു.

ചോറിൻെറ കൂടെ പ്രത്യേകം പൊതിഞ്ഞ് നൂറിന്റേയും , ഇരുന്നൂറിന്റേയും നോട്ടുകൾ… സുരക്ഷിതമായിരിക്കണമെന്നും, പ്രാർത്ഥന കൂടെയുണ്ടെന്നും കാണിച്ച് ഒരു കത്തും.

ചിലർ സംഭവം സോഷ്യൽ മീഡിയായിൽ പങ്കു വച്ചു. മറ്റു ചിലർ സ്റ്റേഷനിലേക്ക് വിളിച്ച് നന്ദി അറിയിച്ചു. ഈ കരുതലിൻെറ കൈകൾ ആരുടേതാണെന്നുള്ള അന്വേഷണം ചെന്നെത്തിയത് മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിലേക്കാണ്…

അവർ വീട്ടിൽ നിന്നും വിതരണത്തിനായി പൊതിഞ്ഞു കൊണ്ടു വന്ന ഭക്ഷണപ്പൊതികളിലാണ് പണം ഉണ്ടായിരുന്നത്. ഈ മഹാമാരിയുടെ കാലത്ത് അടുത്ത ഒരു നേരത്തെ ഭക്ഷണത്തിന് കൂടി സഹായകമാകുക എന്നതായിരുന്നു ലക്ഷ്യം.

നല്ല പാഠത്തിന്റെ മാതൃകയാണ് ഈ കുട്ടിപ്പോലീസുകാർ….. സഹജീവിതത്തിന്റെ വർത്തമാനം മനസിലാക്കുന്നവർ…. അഭിനന്ദനങ്ങൾ.

District Police Chief, Ernakulam Rural

Share News