അപകീർത്തികരമായ പരാമർശം: നിയമ നടപടിയുമായി ഡോ.കെ.എസ് രാധാകൃഷണൻ

Share News

തിരുവനന്തപുരം: തന്നെ വ്യക്തിപരമായും ബി.ജെ.പി പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷണൻ. ‘അഭിലാഷ് പി.കെ മാർക്സിസ്റ്റ്’ എന്ന വ്യാജ ഐഡിക്കെതിരെയാണ് പരാതി നൽകിയിട്ടുളളത്.

തന്നെയും ബി.ജെ.പിയെയും അപമാനിക്കാനുള്ള വ്യാജ വാർത്ത എന്ന നിലയിലാണ് പരാതിപ്പെട്ടിട്ടുള്ളത്. കൊച്ചി പോലീസ് കമ്മിഷണർ , ഡി.ജി.പി എന്നിവർക്ക് ഇമെയിൽ വഴിയാണ് ഡോ.കെ.എസ് രാധാകൃഷണൻ പരാതി നൽകിയത് .

എന്നെ വ്യക്തിപരമായും പാർട്ടിയെ ഒട്ടാകെയും അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് യാദൃശ്ചികമായി കാണുകയുണ്ടായി. അതിനെതിരെ കൊച്ചി പോലീസ് കമ്മീഷണർക്കും ഡി ജി പിയ്ക്കും ഞാൻ നൽകിയ പരാതിയാണ് ഇതോടൊപ്പം.

Share News