
കവറിനുള്ളിൽ 501 രൂപയും ഒരു കത്തും. ?!
by SJ
കണ്ണുതള്ളിപ്പോയ നിമിഷങ്ങൾ!
ഇന്ന് തൃശ്ശൂർ അതിരൂപതയിലെ കോലഴി St. Benedict പള്ളി പെരുന്നാൾ കൊടിയേറ്റുക ആണ്. പതിവിനു വിപരീതമായി രാവിലെ പള്ളി കമ്മിറ്റിക്കാർ, എല്ലാ വീടുകളിലും കയറിയിറങ്ങി, പെരുന്നാൾ സപ്ലിമെന്റ്, കൂടെ സീൽ ചെയ്ത ഒരു കവറും തന്നപ്പോൾ, ഇത്രയ്ക്ക് അങ്ങ് നിരീച്ചില്ല,… കവറിനുള്ളിൽ 501 രൂപയും ഒരു കത്തും. അതിൽ പേരിന് പള്ളി വികാരിയുടെ പേരുപോലും വെച്ചിട്ടില്ല. സംശയനിവാരണത്തിനായി കുടുംബയൂണിറ്റ് കാരെ വിളിച്ചു ചോദിച്ചപ്പോൾ അല്ലേ അറിയുന്നത്, എല്ലാവർക്കും പൈസക്ക് ബുദ്ധിമുട്ടായ കാലമായതുകൊണ്ട്, പെരുന്നാൾ ആഘോഷിക്കാനായി, പള്ളി തരുന്ന ഒരു ചെറിയ സംഭാവനയാണ് ഇത് എന്ന്… ഇങ്ങനെ ധാരാളം വിശുദ്ധരായ അച്ഛൻമാർ കേരളസഭയിൽ ഉണ്ടാവട്ടെ… ഞാനും പേര് പറയുന്നില്ല… അദ്ദേഹത്തെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ