മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ.

Share News

മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ.

.ടൂറ: മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ. ലോക് ഡൗൺ പ്രോട്ടോക്കോൾ മൂലം ചുരുക്കംപേർക്ക് മാത്രം പങ്കെടുക്കാനായ മെത്രാഭിഷേക കർമത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ സഹായമെത്രാന് ആശംസകളും പ്രാർത്ഥനകളും അറിയിച്ച് ശുശ്രൂഷകളിൽ പങ്കുചേരുന്നതിന്റെ ചിത്രങ്ങൾ കോൺറാഡ് സാംഗ്മ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതും ശ്രദ്ധേയമായി.

ടൂറയിലെ സേക്രഡ് ഹാർട്ട് ദൈവാലയത്തിലെ മെത്രാഭിഷേക കർമങ്ങളിൽ ടൂറ രൂപത മെത്രാൻ ഡോ. ആൻഡ്രൂ മരാക്കായിരുന്നു മുഖ്യകാർമികൻ. ബിഷപ്പ് എമരിത്തൂസ് ഡോ. ജോർജ് മാമലശേരി, ബൊംഗെയ്‌ഗോൺ ബിഷപ്പ് ഡോ. തോമസ് പുല്ലോപ്പിള്ളിൽ, ജൊവായ് ബിഷപ്പ് ഡോ. വിക്ടർ ലിംഗ്‌ദോ എന്നിവർ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരായി. ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ലത്തീനിലും ഇംഗ്ലീഷിലും വായിച്ചു.  ജയിംസ് കെ. സാംഗ്മ, അഗത കെ. സാംഗ്മ എം.പി എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമൂഹിക മേഖലകളിൽനിന്നുള്ള പ്രമുഖരും തിരുക്കർമങ്ങളിൽ പങ്കാളികളായി

. എറണാകുളം- അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവക ചിറയ്ക്കൽ അയിരൂക്കാരൻ പരേതരായ ജോസഫ്- അന്നം ദമ്പതികളുടെ മകനായി 1960 ജൂലൈ 14ന് ജനിച്ച ജോസ് 1976ൽ ടൂറ രൂപതയിൽ വൈദിക വിദ്യാർത്ഥിയായി. ഷില്ലോംഗിലെ സെന്റ് പോൾസ് മൈനർ സെമിനാരി, ക്രൈസ്റ്റ് ദ കിംഗ് കോളജ്, ഓറിയൻസ് തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിൽ പഠനം
നം പൂർത്തിയാക്കി 1987 ഡിസംബർ 29ന് ടൂറ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് 1995ൽ റോമിലെ ഉർബാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1988ൽ സെൽസല്ല സെന്റ് ജോസഫ്‌സ് ഇടവകയിൽ സഹവികാരിയായി സേവനം തുടങ്ങിയ ഇദ്ദേഹം, ദാലു സേക്രഡ് ഹാർട്ട് സ്‌കൂളിൽ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്‌സ് മൈനർ സെമിനാരി റെക്ടറായും സേവനം ചെയ്തു. തുടർന്ന് രൂപത പ്രൊക്കുറേറ്ററും ചാൻസിലറുമായി. 2011ൽ കത്തീഡ്രൽ വികാരി. തുടർന്ന് ഓറിയൻസ് തിയോളജിക്കൽ കോളജിൽ റെക്ടറായി. രൂപതയുടെ പ്രൊക്യൂറേറ്ററായി സേവനം ചെയ്യവേയാണ്, മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ സഹായമെത്രാനായി നിയുക്തനായത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു