സുധാകര്‍ മംഗളോദയം അന്തരിച്ചു

Share News

കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്ബരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള മനോരമ, മംഗളം ആഴ്ച പതിപ്പ് തുടങ്ങിയ പ്രസിദ്ധീകണണങ്ങളില്‍ എഴുതിയ നോവലുകള്‍ സുധാകര്‍ മംഗളോദയത്തെ ജനപ്രിയ എഴുത്തുകാരനാക്കിയത്. സംസ്‌കാരം നാളെ രാവിലെവീട്ടുവളപ്പില്‍ നടന്നു ..

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു