
ഹജ്ജിന് ദിവസങ്ങള്‍ മാത്രം, തീര്‍ഥാടക ഭക്തരാല്‍ നിറഞ്ഞു കവിയുന്ന മക്ക നഗരം ശാന്തം.
മക്ക: ലോക ഭൂപടത്തില്‍ അതുല്യമായ മഹത്വങ്ങളും അദ്വീതീയ ശ്രേഷ്ഠതകളും നിറഞ്ഞ ഭൂമികയായ മക്ക നഗരം ഹജ്ജ് അടുത്തിട്ടും ശാന്തമാണ് ജനലക്ഷങ്ങള്‍ തിങ്ങി നിറയേണ്ട മക്ക നഗരം ശാന്തമാണ് ജനതിരക്കില്ല എങ്ങും വിചനത, ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കോവിഡ് മഹാമാരി തീര്‍ത്ത മൂകത എങ്ങും ദൃശ്യമാണ് സാധാരണനിലയില്‍ തീര്‍ഥാടക ഭക്തരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല തിരക്കില്ല എങ്ങും വിചനം. കോവിഡ് സാഹചര്യത്തില്‍ എല്ലാ വീഥികളും ഒഴിഞ്ഞു കിടക്കുന്നു തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്.ഒട്ടുമിക്ക ആളുകളുടെ മുഖത്തും ഒരു ദുഃഖം തളം കെട്ടിനില്‍ക്കുന്ന പോലെ അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.
ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കഅ്ബക്കരികില്‍ പേരിനു പോലും ആളില്ല. നമസ്കാരങ്ങള്‍ മുറപോലെ നടക്കുന്നു. കഅ്ബക്കരികില്‍ നിന്നും പുറത്തിറങ്ങിയാല്‍ റോഡുകളും വിജനം.
ഹജ്ജടുത്തതിനാല്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ്. ഹജ്ജ് കാലത്തുണരുന്ന വ്യാപാര വാണിജ്യ കേന്ദ്രങ്ങളും നിശ്ചലം. ഇത്തവണ പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം. മറ്റന്നാള്‍ മുതല്‍ മക്കയിലേക്ക് പ്രവേശനം നിയന്ത്രിക്കും. ഇത്തവണ മിനായും അറഫയും മുസ്ദലിഫയും നൂറ്റാണ്ടിലെ ഏറ്റവും ചെറിയ ഹജ്ജിന് സാക്ഷിയാകും.
കൊറോണ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മം നടക്കുമോ എന്ന ആശങ്കകള്‍ ഉണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്താക്കി ഹജ്ജ് മന്ത്രാലയം എടുത്ത തിരുമാനം ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ വരവേറ്റത് ആഭ്യന്തര തീര്‍ഥാടകര്‍ക്കും രാജ്യത്തെ വിദേശികള്‍ക്കുമടക്കം പതിനായിരം പേര്‍ക്ക് ഹജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള അറിയിപ്പ് വന്നത്
രാജ്യത്തെ വിദേശികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസി, കോണ്‍സുലേറ്റുകള്‍ മുഖേനയാണ് ഹജ്ജിന് അനുമതി നല്‍കിയത് അതാത് രാജ്യത്തെ ആളുകളെ എംബസി തെരഞ്ഞെടുക്കണം എന്ന നിബന്ധനയാണ് ഹജ്ജ് മന്ത്രാലയം നല്‍കിയത് . തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നും പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അനുമതി ലഭിച്ചവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ കൂടാതെ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട് . ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ നിര്‍ബന്ധമായും പതിനാല് ദിവസം കൊറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.