
എടുക്കാനാകാത്ത ഷോട്ഫിലിം എന്നതിനേക്കാൾ ജീവിച്ചു തീർത്ത യാഥാർത്യങ്ങളുടെ നിറവാണ് ജോർജ് അച്ചൻ.
ബഹുമാനപെട്ട ജോർജ് മാളിയേക്കൽ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷയ്ക്ക് വളരെ പരിമിതമായ അംഗങ്ങളാണ് പങ്കെടുക്കാൻ സാധിക്കു എന്നതിനാൽ ബഹുമാനപെട്ട അച്ചന്മാരും സമർപിതരും ബന്ധുമിത്രാതികളും പൊതുദർശന സമയത്തു എപ്പോഴെങ്കിലും വന്നു പ്രാർത്ഥിച്ചു പോകേണ്ടതാണ്.
Timings of funeral service of Rev Fr George Maliekal
Date 25 July 2020 Saturday
8 – 9,30 am priest Home Chalakudy
10.30 – 12 noon Maliekal Kochuvareed Cherian’s House, Elanthikara, Puthenvelikara
12.30 – 3 PM St. George Church, Malavana, Puthenvelikara
3 PM Qurbana, Funeral Service, Puthenvelikara St.George Church
ബിഷപ്പ്മാ ർ പോളി കണ്ണൂക്കാടൻ
സ്നേഹമുള്ള ജോർജ് അച്ചാ,
സ്വർഗത്തിൽ ഇരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ..
.“ദൈവം സ്നേഹമാണ്…പൗരോഹിത്യം അതിസുന്ദരമാണ്..
.എന്റെ സഹനങ്ങൾ നിങ്ങൾക്കുള്ള പ്രാർത്ഥനയാണ്.
..ഈ പുഞ്ചിരി നിങ്ങൾക്കുള്ള നാന്ദിയാണ്.
..GOD BLESS YOU…” – Rev. Fr. George Maliekkal

പൗരോഹിത്യത്തെ ഉൾച്ചേർത്തുള്ള ഷോർട്ഫിലിം രൂപപെടുത്തണമെന്ന് ആഗ്രഹിച്ചാണ് കഴിഞ്ഞ മാസം അച്ചന്റെ അടുത്ത് ഞാൻ വന്നത്.ശാരീരിക വേദനകൾ ഏറെയാണെങ്കിലും ഒരു കൊച്ചച്ചന്റെ ആഗ്രഹം എങ്ങനേലും നടത്തിത്തരാമെന്നുള്ള അച്ചന്റെ നല്ല മനസ്സ് ഞാൻ ഒരിക്കലും മറക്കില്ല. “അച്ചന് കോൺഫിഡൻസ് ഉണ്ടേൽ എല്ലാം അച്ചൻ ചെയ്തോ” എന്ന അച്ചന്റെ വാക്കുകൾ ഒത്തിരി പ്രചോദനം പകരുന്നതായിരുന്നു. അന്ന് അച്ചൻ തന്ന ഇരുനൂറു രൂപാനോട്ട് ഒരു വലിയ സമ്മാനമായി ഞാൻ സൂക്ഷിക്കുന്നു.
“അച്ചൻ എന്നെ ബ്ലെസ്സ് ചെയ്യണമെന്ന്” പറഞ്ഞു ശിരസ്സുകൾ നമിച്ചപ്പോൾ എന്നിലെ പുരോഹിതനെ അനുഗ്രഹിക്കുന്ന അനുഭവമായിരുന്നു. കിടക്കയിലെ ജീവിതത്തെ കുറിച്ച് ഒരു ചിന്ത പങ്കുവച്ചത് മനസ്സിൽ ഇപ്പോളും നിറഞ്ഞു നില്കുന്നു ജോർജ് അച്ചാ. “ആദ്യമൊക്കെ എന്റെ രോഗത്തെ എനിക്ക് ദേഷ്യമായിരുന്നു, മറ്റുള്ളവരോടും കുറെ ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു ഈ കട്ടിലിലെ സഹനമാണ് എന്റെ പൗരോഹിത്യം”. ഈശോ അച്ചനിൽനിന്നും ആഗ്രഹിക്കുന്ന പൗരോഹിത്യം അച്ചൻ ആത്മാർത്ഥമായി പൂർത്തീകരിച്ചു. അച്ചൻ പറഞ്ഞു, “ഇപ്പോൾ ഞാൻ ഹാപ്പി ആണ് കാരണം എന്റെ പ്രാർത്ഥന എന്റെ സഹനങ്ങളാണ്”. തുടർന്നു അച്ചനിൽ വിരിയുന്ന പുഞ്ചിരി അത് അപരർക്കു സൗഖ്യമാണച്ച്ചാ. അച്ചന്റെ അടുത്തിരുന്ന കുറച്ചു സമയം അച്ചൻ പറയാതെ പഠിപ്പിച്ച ഓരോ കാര്യത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്നത് തന്നെ അനുഗ്രഹമാണെന്ന സന്ദേശം, അതാണ് ജോർജ് അച്ചൻ.
ഷാജി ഉച്ചഭക്ഷണം മുറിയിൽ കൊണ്ടുവന്നപ്പോൾ അതിൽ ഏറ്റവും രുചിയുള്ള ഇറച്ചിയും കായയും അച്ചൻ എനിക്കായ് മാറ്റിവച്ചു. വിഭവസമൃദ്ധമായ ഈ ലോകത്തിൽ ഏറ്റവും വിശേഷപെട്ടതു അച്ചൻ മറ്റുള്ളവർക്കായി നീക്കിവച്ചു. രോഗം അച്ചന്റെ ലോകം ചെറുതാക്കിയെങ്കിലും ഹൃദയം കൊണ്ട് അതിരില്ലാത്തൊരു ലോകം അച്ചൻ തീർത്തു. ആയിരുന്ന ഇടവകകളിലെ ഓരോ വ്യക്തികളെയും ഇപ്പോളും ഓർത്തു പ്രാർത്ഥിക്കുന്ന ഒരു വൈദീകൻ. തന്റെ ബന്ധുമിത്രങ്ങളിടെ എല്ലാ വിശേഷങ്ങളും അറിയുന്ന ഒരു കുടുംബാംഗം. ആ ഹൃദയത്തിൽ ഇടം തന്നതിന് ഒത്തിരി നന്ദി.
ഷോട്ഫിലിം എന്നുകേട്ടപ്പോൾ സെമിനാരി കാലത്തു സുഹൃത്തുക്കൾ കൂടി നിർമിച്ച ബൈബിൾ ചിത്രങ്ങൾ ഒരു റീൽ എന്നപോൽ കണ്മുൻപിൽ കറങ്ങുകയാണ്. കൊച്ചച്ചൻ ആയിരുന്ന കാലത്തു അന്നുണ്ടാക്കിയ ചിത്രങ്ങൾ കാറ്റക്കിസം കുട്ടികളെ പ്രദർശിപ്പിക്കാൻ തിരുവല്ലയിലുള്ള സുഹൃത്ത് വൈദീകന്റെ കൈയിൽ നിന്നും ഫിലിമും പ്രൊജക്ടറും കൊണ്ടുവന്ന അനുഭവം പങ്കുവച്ചതോർക്കുന്നു. പഴയ കാലത്തു റീൽ കൈകൊണ്ടു പതുക്കെ തിരിക്കണമെന്നു പറയുമ്പോൾ അതിനോടൊത്തു ചലിക്കുന്ന കൈകളും അതിവേഗത്തിൽ സഞ്ചരിക്കുന്ന അച്ചന്റെ മനസും എന്നും ഒരു ഊർജമാണ്.
“അച്ചാ എന്റെ താടി വെട്ടേണ്ടി വരുമോ?” ഈ നിഷ്കളങ്കമായ ചോദ്യം മുഴങ്ങുന്നുണ്ട് എന്റെ ചെവിയിൽ. അവസാനം “അച്ചൻ എന്ത് വേണേൽ തീരുമാനിച്ചോ എനിക്ക് കൊഴപ്പമില്ലാട്ടോ” എന്ന വാക്ക് തരുന്ന ഫ്രീഡം ഒരു കടലിന്റെ തീരതിരിക്കുന്ന സ്വസ്ഥതയാ. പിന്നീട് സംവിധാനത്തിനായി ശ്യാമിനെ കൊണ്ടുവന്നപ്പോളും “ഒരു ഷാർട്ഫിലിം എടുക്കാൻ എന്റെ ആരോഗ്യം സമദിക്കുമോ, സംവിധായകനു പിന്നീട് ഞാൻ കാരണം ബുദ്ധിമുട്ടാവോ?” എന്ന കരുതലിന്റെ ചോദ്യം അളക്കാനാവാത്ത വിലയുള്ള സ്നേഹമാണ്.
എടുക്കാനാകാത്ത ഷോട്ഫിലിം എന്നതിനേക്കാൾ ജീവിച്ചു തീർത്ത യാഥാർത്യങ്ങളുടെ നിറവാണ് ജോർജ് അച്ചൻ. ആസ്വദിച്ചിട്ടുള്ളവർക് വേറിട്ട അനുഭവമാണ്. അച്ചൻ തന്നെ ഓർമപ്പെടുത്തിയതുപോലെ, “എന്റെ വേദന കാരണം ഞാൻ വേദനിപ്പിച്ച കുറേപ്പേരെ ഓർത്തു ഞാൻ എപ്പോളും പ്രാർത്ഥിക്കുന്നുണ്ട്”, അച്ചന്റെ വാക്കുകൾ തന്നെ കടമെടുക്കുകയാ “എപ്പോളും ചിരിച്ചിരിക്കാൻ എന്റെ വേദനകളെ ഞാൻ ഇന്നത്തേത്പോലെ പരിവപെടുത്തിയിരുന്നില്ല”. ഇല്ല അച്ചാ, അച്ചന്റെ വേദനകൾ മനസിലാക്കാൻ ഞങ്ങൾ ഇപ്പോളും പരുവപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു
സ്നേഹത്തോടെ,
സനീഷച്ചൻ