സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി

Share News

കാക്കനാട്: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി.

കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടമാണ് നിയമനം നടത്തിയിരിക്കുന്നത്.

സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന്‍, ദൈവവിളികള്‍ക്കായുള്ള കമ്മീഷന്‍, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ തുടര്‍നടപടികള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും അച്ചന്‍ ഇപ്പോള്‍ സേവനം ചെയ്തുവരുന്നു.

ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍
(പി. ആര്‍. ഓ)

Share News