കൊറോണ വൈറസും തൊഴിൽ മേഖലയും

Share News

നോസർ മാത്യു

പ്രിയ സഹോദരി സഹോദരന്മാരെ
കൊറോണ വൈറസ് ലോകമെങ്ങുമുള്ള തൊഴിൽ മേഖലയെ തകർത്തു.ആയിരക്കണക്കിനു ആൾക്കാർ ജോലി ചെയ്യുന്ന കമ്പിനികൾ, ബാങ്കുകൾ, വലിയ മാളുകൾ, നിർമ്മാണ കമ്പിനികൾ എല്ലാം തകർന്നു.ജോലിക്കാരെ പിരിച്ചുവിട്ടുവാനോ ശമ്പളം കുറക്കാനോ ആലോചിക്കുന്നു.
നമ്മുടെ നാട്ടിലും എല്ലാ മേഖലയിലും തൊഴിൽ നഷ്ട്ടപ്പെടുന്നു.
നമ്മുടെ നാട്ടിൽ ഏകദേശ o നാല്പതു ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന എന്നു പറയുന്നു.’
നമ്മുടെ 30 ലക്ഷം സഹോദരങ്ങൾ വിദേശങ്ങളിലും, ഇന്ത്യയിലുമായി ജോലി ചെയ്യുന്നു
ഇവരിൽ കുറച്ചുപേർ എങ്കിലും തിരിച്ചു വരുo
‘ അവരെ എന്തു ചെയ്യും എന്തു തൊഴിൽ നല്കും എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ
ഇവിടെ നമ്മളുടെ മൈൻറ്സെറ്റിലൊരു മാറ്റം ഉണ്ടാക്കണം. ജോലിയുടെ വലുപ്പചെറുപ്പം, വൈറ്റ്കോളർ, സർക്കാർ ജോലി ഇങ്ങിനെ ഒരു കാഴ്ചപാടുണ്ട്.
നമ്മളിലെ മാറ്റം ഈ കൊറോണ വൈറ സകാലഘട്ടത്തിൽ മാറ്റി എടുക്കണം
1973 ൽ പരപ്പനങ്ങാടി അടുത്ത് പാലത്തുംകടവിൽ കനാലിൻ്റെ പണി എടുക്കുമ്പോൾ അന്നത്തെ നിയമസഭാ സ്പീക്കർ ജനാബ് മൊയ്തീൻ കുട്ടി ഹാജി പണിക്കാരോടൊപ്പം തേങ്ങ പെറുക്കി ചുമന്നു ഒപ്പം ഞാനും തേങ്ങ എടുത്ത് നടന്നത് ഓർമ്മ വരുന്നു.അന്ന് അദ്ദേഹം പറഞ്ഞു ഈ മണ്ണിൽ വിളയുന്ന വസ്തുക്കളാണ് കാച്ചിൽ, ചേന, ചേമ്പ്, പയർ ഏറ്റവും രുചിയുള്ളത് ‘ ഞാൻ നട്ടതാണ്, ഉമ്മ തരുന്ന മോരും വെള്ളവും കുടിച്ച് തിരിഞ്ഞു നടക്കുമ്പോൾ ഇന്നം ഞാ നോർക്കുന്ന, ഈ അവസ്ഥയിൽ നിന്നാണ് നമ്മൾ മാറിപ്പോയത്, ജോലിയുടെ മഹത്വവും അതുകൊണ്ട് നമ്മളിൽ ഉണ്ടാകുന്ന രോഗമില്ലാത്ത അവസ്ഥയും നമ്മൾ അറിയണം.
ലണ്ടനിൽ രാവിലെ വീടുകളുടെ മുമ്പിൽ ബിന്നിൽ സൂക്ഷിച്ചിരിക്കുന്ന വെയ്സ്റ്റ് എടുക്കാൻ മോറി വരും, ചിലർ കുശലം ചോദിക്കും ഞാൻ ഹായ് പറയുo. ഒരു ദിവസം മോൻ എന്നോടു പറഞ്ഞു ആ ലോറി ഡ്രൈവർക്കാണ് ഏറ്റവും കൂടുതൽ ശമ്പളമെന്നു് കാരണം ജോലിയുടെ പേരു പറഞ്ഞു ഒരിക്കലും അന്തസ്സ് കുറയുവാനിടയാകരുത്.
കാഞ്ഞിരപ്പള്ളി രൂപത മെത്രാനായിരുന്ന അറക്കൽ പിതാവു് പീരുമേട് ഡെവലപ്മെൻറ്സൊസൈറ്റി സാക്ടറായിരുന്ന കാലഘട്ടത്തിൽ എൻ്റെ വാഹന പ്രചരണ ജാഥകളിൽ പലപ്പോഴും അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഞങ്ങൾ രാത്രി പത്തു മണിയോടെയാണ് എത്തുക.ഒരു ദിവസം ഫണ്ടിൻ്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. മാത്യു സേ എൻ റ ഒരു അനുഭവം ഉണ്ട്. മൈക്കോ വ്രണ്ടികളുടെ എൻജിൻ പമ്പ് ഉണ്ടാക്കുന്ന കമ്പനി)ഒരു സഹായം തരാമെന്ന് പറഞ്ഞു മറ്റ് ആവശ്യങ്ങൾക്കാളണ്ടായിരുന്നതുകൊണ്ടു് ന്യു യോർക്കിൽ അവർ പറഞ്ഞ സ്ഥലത്ത് നേരിട്ടെത്തി.ഒരു മണിയാണ് സമയം പറഞ്ഞിരുന്നതെങ്കിലും 12 .30ക്കേ എത്തി. പക്ഷെ ആരെയും കണ്ടില്ല അടുത്ത സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാക്കുന്നുണ്ടു് അവിടെ സാധനങ്ങൾ എടുക്കുന്ന പ്രായമുള്ള ആളോട് ഇവർ എപ്പോൾ വരുമെന്നു ചോദിച്ചു. ഒരു മണി ആണ് അപ്പോയിൻ്റ്മെൻറ് എന്ന പറഞ്ഞപോൾ, ഇരിക്കു സമയത്ത് അവർ വരുമെന്ന് അയാൾ പറഞ്ഞു. അച്ചൻ വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു.ചെറായ മയക്കത്തിലായ അച്ചനെ വിളിച്ചത് കെട്ടിടം പണിസ്ഥലത്ത് സാധനം എടുത്തുകൊടുക്കുന്ന ആളായിരുന്നു. അന്തം വിട്ടു നിന്ന അച്ചനോട് അദ്ദേഹം പറഞ്ഞു അ സിമിൻ്റ് കൂട്ടുന്ന മോൾMDഡോക്ടറാണ് മേസ്തിരിയെ സഹായിക്കുന്നത് എൻ്റെ ഭാര്യയാണ്.ഈ മാറ്റം ആണ് നമുക്ക്, വേണ്ടത് ഏത് ജോലിയും മഹത്തരമാണ്. ഇങ്ങിനെ നിരവധി അനുഭവങ്ങളുണ്ട്.
കേരളത്തിനു പുറത്ത് ബാംഗ്ലൂർ, ഹൈദരബാദ്, കൽക്കട്ട, ബോംബെ ഡൽഹി,, എന്തു ജോലിയും ചെയ്യാൻ മടിയില്ലാത്ത മലയാളികളെ ഞാൻ കണ്ടിട്ടുണ്ടു്.
കേരളത്തിൽ മിറ്റത്തെ പ്ലാവില എടുക്കണമെങ്കിൽ പണ്ടാക്കാരൻ വേണo
ഈ അവസ്ഥ മാറിയേ തീരു.
ഇവിടെ ഒരു പുതിയ തൊഴിൽ സംസകാരം ഉണ്ടാകണം നോക്കി നിന്ന് നോക്കു കൂലിയും അട്ടിമറിക്കു ലിയും വാങ്ങുന്ന അവസ്ഥ മാറണം, മാറ്റണം
ഇത്രയും കാലം നമ്മുടെ സമ്പദ്ഘടനയെ പോഷിപ്പിച്ച വിദേശങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെ ധീരതയേടെ മുന്നോട്ടു നയിക്കുന്ന ഒരു നയം നമുക്കുണ്ടാകണം. തൊഴിലാളികളുടെപ്രശ്നങ്ങൾ തീർക്കാൻ അവരിൽതന്നെയുള്ള ആൾക്കാർ മതി എന്ന ഒറ തീരുമാനം ഇവിടെ മാറ്റങ്ങൾ ഉണ്ടാക്കും.
പ്രവാസികളായവരെ തൊഴിലുടമകളാക്കാൻ അതാതു പഞ്ചായത്തുകൾ നേതൃത്വം കൊടുക്കണം ഓരോ പഞ്ചായത്തും ആ പഞ്ചായത്തിൽ എന്തെല്ലാം, പദ്ധതികൾ വേണം ഏതെല്ലാം തൊഴിലവസരങ്ങൾ ഉണ്ട്. കമ്പിനി തുടങ്ങാൻ ആകുമോ എല്ലാം പഞ്ചായത്ത് വന്നിരിക്കുന്ന ആൾക്കാരു ഒര്മിച്ച് തീരുമാനിക്കണം.
4000 വിട്ടു കാർ ഉണ്ടെങ്കിൽ അവർക്ക് പാൽ വിതരണം ചെയ്യാൻ ഡയറി ഫാം, ആടു ഫാം, മത്സ്യ വിതരണത്തിന്, ഫിഷ് ഫാം, ചിക്കൺ നല്കാൻ, പൗൾട്രി ഫാം, പച്ചക്കറികളുടെ എല്ലാ ഇനവും ഓരോ വീട്ടിലും കൃഷി ചെയ്യണം.കാൻസർ മററു തീരാവും ധികൾ നമുക്ക് ഒഴിവാക്കാം ഇങ്ങിനെ ഓരോ കാര്യങ്ങളും ‘ കണ്ടെത്തി പ്രവർത്തികമാക്കുക.
ഡ്രൈവർമാർ, പ്ലമ്പർമാർ ,വെൽഡർ,, തെങ്ങുകയറ്റക്കാർ, വീട്ടുജോലിക്കാർ, പാലിയേറ്റിവ് പ്രവർത്തനം നടത്തുന്നവർ, മേസൺ, ആശാരി, കൈയാൾ, ഇവരുടെ എണ്ണം ജോലി ചെയ്യാൻ സാധിക്കുന്ന സമയം എല്ലാം റിക്കാർഡാക്കുക.
ഇനി പഞ്ചായത്തിൽ ഓരോരുത്തർക്കും വേണ്ട ആൾക്കാരുടെ എണ്ണം രജിസ്റ്റർ ചെയ്യുക
ഇങ്ങിനെ 1000 അധികം സ്ഥലങ്ങൾ കണ്ടെത്തിയാൽ ഏത് തൊഴിലവസരവും നമുക്ക് മുതലാക്കാം
ഇപ്പോഴേ കൃഷികൾ, എല്ലാ ഫാമുകളും ആരംഭിക്കാം. പ്രവാസികൾക്കും തൊഴിലില്ലാത്തവർക്കും ശക്തി ഏകാം.
ഇവിടെ കൊറോണ വൈറസിനെയും, നമ്മുടെ സഹോദരങ്ങൾ എത്തി പെടാവുന്ന മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷ നേടാം
നോസർ മാത്യു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു