
മഹാരാഷ്ട്രയില്‍ 18,000 ത്തിലധികം രോഗബാധ; ആന്ധ്രയില്‍ പതിനായിരത്തിലേറെ കൊവിഡ്
രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ 80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ ക്രമാതീതമായി കൊവിഡ് ഉയരുന്നതിനാലാണിത്. ലോക്ക് ഡൗണ്‍ 4.0 ല്‍ കടന്നതിനു പിന്നാലെയാണ് പ്രതിദിന കേസുകള്‍ 80,000 കടന്നത്. രാജ്യത്തെ കൊവിഡ് രോഗികളില്‍ 63 % വും അഞ്ച് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. രാജ്യത്തെ 70 ശതമാനം കൊവിഡ് മരണവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയിലും കര്‍ണാടകത്തിലും മരണനിരക്ക് വര്‍ധിക്കുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ പരിശോധിക്കാം.
മഹാരാഷ്ട്രയില്‍ 18,105 രോഗബാധ

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ ഇന്ന് 18,105 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 391 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധ 8,43,844 ആയി ഉയര്‍ന്നു. 6,12,484 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2,05,428 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 25,586 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ആയിരത്തിലധികം കൊവിഡ് കേസുകള്‍

ജമ്മു കശ്മീരില്‍ ഇന്ന് മാത്രം 1,079 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് 39,943 കൊവിഡ് കേസുകളായി. ഈ സമയപരിധിയില്‍ 680 രോഗമുക്തിയും 11 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 30,759 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണസംഖ്യ 743 ആയി. നിലവില്‍ 8,441 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഗുജറാത്തില്‍ 1,325 പോസിറ്റീവ് കേസുകള്‍

ഗുജറാത്തില്‍ 1325 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 16 മരണങ്ങളും ഇതേ സമയപരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 1,00,375 ആയി ഉയരുകയും ചെയ്തു. നിലവില്‍ 16,131 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 81,180 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,064 ആയി ഉയര്‍ന്നു.
ഗോവയില്‍ 713 കേസുകള്‍

ഗോവയില്‍ ഇന്ന് മാത്രം 713 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 19,355 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 4,782 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 14,361 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 212 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബില്‍ 1,527 പോസിറ്റീവ് കേസുകള്‍

പഞ്ചാബില്‍ ഇന്ന് മാത്രം 1,527 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 58,515 ആയി ഉയര്‍ന്നു. നിലവില്‍ 15,554 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 41,271 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 1,690 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ജീവന്‍ നഷ്ടപ്പെട്ടത്.
ഡല്‍ഹിയില്‍ ഒരു ലക്ഷം കടന്ന് കൊവിഡ്

ഇന്ന് 2,737 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ ആകെ രോഗബാധ 1,82,306 ആയി ഉയര്‍ന്നു. 19 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 17,692 രോഗികളാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 1,60,114 രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ മരണസംഖ്യ 4,500 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ 8,865 കൊവിഡ് കേസുകള്‍

കര്‍ണാടകിയില്‍ ഇന്ന് മാത്രം 8,865 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തു. ഈ സമയപരിധിയില്‍ 7,122 രോഗമുക്തി നേടുകയും 104 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 3,70,206 ആയി ഉയര്‍ന്നു. 2,68,035 പേര്‍ കൊവിഡ് രോഗമുക്തി നേടിയതായും 6,054 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 96,098 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
10,000 കടന്ന് ആന്ധ്രയില്‍ കൊവിഡ്

ആന്ധ്രാപ്രദേശില്‍ 10,000 കടന്ന് പ്രതിദിന രോഗബാധ. 10,199 പേര്‍ക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 9,499 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്തെ രോഗബാധ 4,65,730 ആയി ഉയര്‍ന്നു. 3,57,829 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 4,200 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. 1,03,701 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികള്‍.
തമിഴ്‌നാട്ടില്‍ അയ്യായിരത്തിലധികം രോഗബാധ

തമിഴ്‌നാട്ടില്‍ 5,892 പ്രതിദിന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 6,110 പേര്‍ രോഗമുക്തി നേടുകയും 92 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ, സംസ്ഥാനത്തെ ചികിത്സയിലുള്ളവരുടെ എണ്ണം 52,070 ആയി ഉയര്‍ന്നു. ആകെ 3,86,173 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണസംഖ്യ 7,608 ആയതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
യുപിയില്‍ 5,776 കൊവിഡ്

ഇന്ന് മാത്രം യുപിയില്‍ 5,776 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍ 4,448 രോഗമുക്തിയും 76 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ പോസിറ്റീവ് കേസുകള്‍ 2,47,101 ആയി ഉയര്‍ന്നു. നിലവില്‍ 57,598 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,85,812 പേര്‍ രോഗമുക്തി നേടിയതായും 3,691 കൊവിഡ് മൂലം മരണപ്പെട്ടതായും യുപി ആരോഗ്യ വകുപ്പ് അറിയിച്ചു. മധ്യപ്രദേശില്‍ 1,672 പേസിറ്റീവ് കേസുകളും 30 കൊവിഡ് മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 68,586 ആയി ഉയര്‍ന്നു. 14,888 സജീവ കേസുകളും 52,215 രോഗമുക്തിയും 1,483 മരണവുമാണ് ആകെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.