സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്.

Share News

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് പ​രി​ക്ക്. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടു ദി​വ​സംമുമ്പാണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റത്. ഇ​ത് ഭേ​ദ​മാ​യെ​ങ്കി​ലും പി​ന്നീ​ട് വ​യ​റി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ടോ​വി​നോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Share News