
അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികളെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.
കൂടുതൽ മികച്ച ചലച്ചിത്രങ്ങൾ നിർമ്മിക്കുവാൻ അവർക്കീ പുരസ്കാരങ്ങൾ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. കോവിഡ് മഹാമാരി തീർത്ത വലിയൊരു പ്രതിസന്ധിയെ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന സന്ദർഭമാണിത്. അതെല്ലാം ഉടനടി മറികടക്കാനാകുമെന്നും, മികച്ച സൃഷ്ടികളുമായി ചലച്ചിത്ര മേഖല സജീവമാകുമെന്നും പ്രത്യാശിക്കുന്നു.