ഫാ.തോമസ് തറയിലിന് അഭിനന്ദനങ്ങൾ

Share News

KRLCBC ഡെപ്യൂട്ടി സെക്രട്ടറിയായും KRLCC ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ട ഫാ.തോമസ് തറയിലിന് അഭിനന്ദനങ്ങൾ

KRLCC അസോഷിയേറ്റ് ജനറൽ സെക്രട്ടറി, KRLCBC മിനിസ്റ്റ്രീസ് കോർഡിനേറ്റർ എന്നീ നിലകളിൽ വർഷങ്ങളായി സേവനം ചെയ്യുന്ന തറയിലച്ചൻ – ഈ സ്ഥാനത്തിന് തികച്ചും യോഗ്യൻ തന്നെ.

KRLCC ജനറൽ സെക സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ , നിയുക്ത ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ എന്നിവർ ഒരേ ബാച്ചിലെ വൈദികർ ആയിരുന്നു എങ്കിലും – രണ്ടു പേരും ഏകോദര സഹോദരങ്ങളായിത്തന്നെയാണ് കഴിഞ്ഞ 9 വർഷങ്ങായി KRLCC ഹെഡ് ക്വാട്ടേഴ്സിൽ കഴിഞ്ഞിരുന്നത് എന്നത് KRLCC ചരിതത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. KRLCC പ്രവർത്തനങ്ങളിൽ പരിപൂർണ്ണ സഹകരണവും ക്രിയാത്മക പിൻ തുണയുമാണ് തറയിലച്ചൻ നൽകിയിരുന്നത് എന്ന് KRLCC യുടെ ആരംഭകാലം മുതൽ തന്നെ വിവിധ കമ്മീഷനുകളിലും, കമ്മറ്റികളിലും പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായ എനിക്ക് നിശ്ചയമുണ്ട്.

വിജയപുരം രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന കാലം മുതൽ തറയിലച്ചന്റെ സൗഹൃദം അനുഭവിക്കുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

യേശു നാഥന്റെ ബലിപീഠത്തിലെ ഉത്തമ പുരോഹിതൻ , ആടുകളെ തിരിച്ചറിയുന്ന നല്ലയിടയൻ, യുവജനങ്ങളെ യേശുവിലേക്ക് നയിക്കുന്ന “ജീസസ് യൂത്ത് ” പ്രസ്ഥാനത്തിന്റെ നാല്ലൊരു നടത്തിപ്പുകാരൻ – എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തന മികവു കാഴ്ച്ച വച്ച ബഹു. തറയിലച്ചൻ തന്റെ പുതിയ തസ്തികകളിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ യേശു നാഥൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ലത്തീൻ സഭയും സമുദായവും ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കും , യേശു നാഥന്റെ നേതൃത്വപാടവത്തോടും കൂടെ 20 ലക്ഷം അംഗങ്ങളുള്ള സമുദായത്തേയും സഭയേയും സമന്വയിപ്പിക്കുവാനുള്ള പ്രത്യേക വൈഭവം സർവ്വേശ്വൻ പ്രദാനം ചെയ്യട്ടെ !

അഡ്വ ജോസി സേവ്യർ,
(പ്രോ എക്കേഷ്യ എത് പൊന്തിഫിച്ചേ ), കൊച്ചി .

Share News