ക്രൈസ്തവ സന്യാസിനികളുടെ ശബ്ദം ഇനി സമൂഹത്തിൽ അലയടിക്കും…

Share News

ഇനി സന്യാസിനിമാരും അവശ്യം വരുമ്പോൾ അവരുടെ നിലപാടുകളും വ്യക്തമാക്കും .സന്യാസിനികൾക്കു അവരുടെ കാഴ്ച്ചപ്പാടും അനാവശ്യ വിമർശനങ്ങൾക്കു ഉചിതമെങ്കിൽ മറുപടിയും നൽകുവാൻ വോയിസ് ഓഫ് നുൺസ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് കൂട്ടായ്‌മ ആരംഭിച്ചു .ഫേസ് ബുക്കിൽ നയവും ആരംഭിക്കാനുണ്ടായ സാഹചര്യവും വിശദമാക്കിയിട്ടുണ്ട് .അത് താഴെ ചേർക്കുന്നു .

ക്രൈസ്തവ സന്യാസിനികളുടെ ശബ്ദം ഇനി സമൂഹത്തിൽ അലയടിക്കും..

ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ലോകം മുഴുവൻ നിശബ്ദ സേവനം ചെയ്യുന്നവരാണ് കത്തോലിക്കാ സന്യാസിനികൾ. ഒരു യഥാർത്ഥ സന്യാസിനി ഒരിയ്ക്കലും ആരെയും വേദനിപ്പിക്കാൻ പരിശ്രമിക്കാറില്ല. ഇന്ത്യൻ ജനതയ്ക്കും പ്രത്യേകിച്ച് കേരളജനതയ്ക്കും സന്യാസിനികൾ നൽകിയിട്ടുള്ളതും നൽകികൊണ്ടിരിക്കുന്നതുമായ സേവനങ്ങൾ ആർക്കും വിസ്മരിക്കാൻ സാധിക്കാത്തതാണ്.
എന്നാൽ, ഏതാനും നാളുകളായി ചുരുക്കം ചിലരുടെ വീഴ്ച്ചകൾ എടുത്ത് കാട്ടി ഒരു സമൂഹത്തെ മുഴുവൻ ചെളി വാരിയെറിയാനും കേട്ടാൽ അറയ്ക്കുന്ന തലക്കെട്ടുകളും നൽകി അപമാനിക്കാനും ചിലർ കഠിന പരിശ്രമം നടത്തുമ്പോൾ ഞങ്ങൾ സന്യസ്തർ മൗനം പാലിക്കുന്നത് യുക്തമല്ല എന്ന് ഞങ്ങൾക്ക് ബോധ്യം വന്നിരിക്കുന്നു. പലപ്പോഴും ഞങ്ങളുടെ മൗനം പലരും മുതലെടുക്കുന്നതിനാൽ ഇനിയും മൗനം പാലിച്ചാൽ ഞങ്ങളെ സ്നേഹിക്കുന്ന ഓരോ വ്യക്തികളോടും ക്രൈസ്തവവിശ്വാസികളോടും അതിനേക്കാൾ ഉപരി ഞങ്ങളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും മറ്റ് പ്രിയപ്പെട്ടവരോടും ഞങ്ങൾ ചെയ്യുന്ന ഒരു ക്രൂരതയായിരിക്കും എന്ന് കരുതുന്നു.
“സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു സ്ത്രീ പറയുന്ന വിഡ്ഢിത്തരങ്ങൾ അല്ല ഞങ്ങൾ ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളുടെ ജീവിതം”.
ഇനി മുതൽ ഞങ്ങൾ സന്യസ്തരുടെ ശബ്ദവും നിങ്ങളോടൊപ്പം ഉണ്ടാകും. ആരോടും വഴക്കിടക്കാനോ ആരെയും ചീത്തവിളിക്കാനോ അല്ല, മറിച്ച് വിളിച്ചവനോട് വിശ്വസ്ഥത പുലർത്തുന്ന ഞങ്ങളുടെ സന്തോഷങ്ങളും ക്ലേശങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുവാൻ…
അതിനായ് ഞങ്ങൾ ഫെയ്സ് ബുക്കിൽ
“Voice of Nuns” എന്ന പേജ് ആരംഭിച്ചിരിക്കുന്നു. സത്യത്തെ സ്നേഹിക്കുകയും സത്യമറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഈ പേജ് ലൈക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…

https://www.facebook.com/voiceofnuns/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു