കോവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘ -അഡ്വ.ചാർളി പോൾ

Share News


മദ്യശാലകൾ തുറക്കരുതെന്നാവശ്യപ്പെട്ട് കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ നില്പ് സമരം എറണാകുളം കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. അതിരൂപതാ പ്രസിഡൻറ് കെ.എ പൗലോസ്, എം.പി ജോസി ,ജോസ് പടയാട്ടി,ലക്സി ജോയി എന്നിവർ സമീപം

മദ്യശാലകൾ
തിരിച്ചെത്തുമ്പോൾ

കോ വിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘
മദ്യശാലകൾ ഇല്ലാതായാൽ ആത്മഹത്യകൾ പെരുകും, വ്യാജവാറ്റ് വ്യാപകമാകും, തുടങ്ങിയ കെട്ടുകഥകൾ വെറും നുണക്കഥകളായി ‘ഒരു ദുരന്തവും സംഭവിച്ചില്ല.മറിച്ച് സമൂഹത്തിൽ വലിയ ഗുണഫലങ്ങൾ ഉണ്ടായി. നിരവധി പേർ മദ്യപാനം നിറുത്തി ‘ കുടുംബങ്ങളിൽ സമാധാനന്തരീക്ഷം കൈവന്നു. ആത്മഹത്യ ‘ കലഹങ്ങൾ – കുറ്റകൃത്യങ്ങൾ, വിവാഹ മോചനങ്ങൾ എല്ലാം ഗണ്യമായി കുറഞ്ഞു.’ കുടുംബ ഭദ്രതയും ക്രമസമാധാനവും മെച്ചപ്പെട്ടു. മദ്യപാനമില്ലാത്തതാ നാൽ കുടുംബങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെട്ടു.
മദ്യശാലകൾ തിരിച്ചെത്തുമ്പോൾ മദ്യനിരോധന കാലത്ത് നേടിയെടുത്ത നന്മകളെല്ലാം അട്ടിമറിക്കപ്പെടും. എല്ലാം താളം തെറ്റും’ തിന്മകൾ വർദ്ധിക്കും. കുടുംബങ്ങൾ നരകതുല്യമാകും ക്രമസമാധാനം ഇല്ലാതാകും. സർവ്വനാശത്തിലേക്ക് നാം നീങ്ങും
നാട് മുടിഞ്ഞാലും കുടുംബങ്ങൾ തകർന്നാലും പണം മാത്രം മതി എന്ന നിലപാടാണ് സർക്കാരിന് ”മദ്യവും ലോട്ടറിയും പാവപ്പെട്ടവന്റെ നട്ടെല്ല് ഒടിക്കും ചോര ഊറ്റും’ ഇത് ബുദ്ധിശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ സാമ്പത്തിക നയമാണ് ‘പാവപ്പെട്ടവന്റെ കയ്യിൽ പണം ഉണ്ടാകണം എന്ന് പ്രഘോഷിക്കുകയും അത് ഊറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ‘രാജ്യത്തെ ഏതൊരു ഭരണകൂടവും ചെയ്യേണ്ട പ്രഥമ കാര്യം പാവപ്പെട്ടവന്റെ ജീവിത നിലവാരം ഉയർത്തുകയം വളർത്തുകയും ചെയ്യുക എന്നതാണ് ‘ എന്നാൽ മദ്യവും ലോട്ടറിയും വഴി പാവപ്പെട്ടവനെ വീണ്ടും ദരിദ്രനാക്കി നശിപ്പിക്കുകയാണ് സർക്കാർ ‘ഇടതു സർക്കാർ പാവപ്പെട്ടവനോട് ഒപ്പമല്ല മറിച്ച് മദ്യ മുതലാളിയോടൊപ്പമാണ് ‘മദ്യ രാജാക്കന്മാരുടെ താത്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നത് ‘
സർക്കാരിന്റെ ക ൾക്കെതിരെ – ” തുറക്കരുത് മദ്യക്കൊലയറകൾ – തകർക്കരുത് കുടുംബങ്ങൾ ” എന്ന മുദ്രാവാക്യവുമായി കെ.സി ‘ബി’ സി മദ്യ വിരുദ്ധ സമതി കേരളത്തിലുടനീളം പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.. മനുഷ്യ സ്നേഹികളെ ഒന്നിക്കുക ‘ പോരാടുക ‘ 80 75789768/ 98 47034600 ‘

ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ നില്പ് സമരംനടന്നു.

അഡ്വ.ചാർളി പോൾ
സംസ്ഥാന സെക്രട്ടറി
KCBC മദ്യവിരുദ്ധ സമിതി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു