വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി ഉച്ച ഊണും അത്താഴവും കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്.

Share News

ഇന്നേക്ക് 57 ാം ദിനം. Covid 19 Lockdown അനുബന്ധിച്ച് വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി എല്ലാദിവസവും ഉച്ച ഊണും അത്താഴവും മുടക്കം കൂടാതെ സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്. സ്ഥലം കൗൺസിലർ ശ്രീ Thampi Subramaniam, പള്ളുരുത്തി ജനമൈത്രി പോലീസ് SI ശ്രീ മുകുന്ദൻ സെഹിയോൻ പ്രേക്ഷിത സംഘത്തോട് ചേർന്നു നേതൃത്വം നൽകുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരും, ഇപ്പോൾ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ദിവസക്കൂലി ക്കാരും, പള്ളുരുത്തി ഗവൺമെന്റ് ഹോസ്പിറ്റൽ, വസന്ത് വിഹാർ ലോഡ്ജ്, ജവഹർ ലോഡ്ജ്, അന്യസംസ്ഥാന തൊഴിലാളികൾ, വീടുകളിൽ കഴിയുന്ന കിടപ്പു രോഗികളും, കോളനിവാസികൾ, വഴിയിൽ അലയുന്ന പാവപ്പെട്ടവരും അങ്ങനെ ഒരുപാട് ആൾക്കാരും ആണ് ഭക്ഷണം ആശ്രയിച്ച് വരുന്നത്. ഒരു മുടക്കവും കൂടാതെ ഇത്രയും നാൾ ദൈവകൃപയാൽ എല്ലാം ഭംഗിയായി തന്നെ മുന്നോട്ടു പോയി. നല്ല സുമനസ്സുകളുടെ സഹായം ഈ സമയത്ത് വലിയ ഒരു ആശ്വാസമായി മാറി. സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ മാനേജിങ് ട്രസ്റ്റി ആയ ഡോ : Arun Oommen ഒരുപാടു നന്ദിയോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ കരുണയും, പിന്തുണയും, സഹായവും സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ എല്ലാ പ്രവർത്തനത്തിനും വലിയ പ്രചോദനമാണ്. അതുപോലെതന്നെ സെഹിയോൻ പ്രേക്ഷിത യുവ സംഘത്തിലെ ഓരോ പ്രവർത്തകരെയും നന്ദിയോടെ ഓർക്കുന്നു. ഈ കഴിഞ്ഞ 57 ദിവസവും അവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലേക്കും ആയി കൃത്യസമയത്ത് ഭക്ഷണം എത്തിക്കുവാൻ അവർക്ക് സാധിക്കുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്… നിങ്ങൾ ഓരോരുത്തരുടെയും സഹായം ഈ സമയത്ത് വലിയ ഒരു ആശ്വാസം ആയി മാറും…….. ഒരു മുടക്കവും കൂടാതെ വിശക്കുന്നവന്റെ കൈകളിലേക്ക് ഭക്ഷണം എത്തിക്കാൻ ഞാനും എന്റെ സംഘടനയും എന്നും പ്രതിബന്ധത ഉള്ളവരാണ്.

……Judeson M X Myloth#സെഹിയോൻ#പ്രേഷിത#സംഘം

ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു