മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്കു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Share News

തിരുവനന്തപുരം: മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നേതൃത്വവും സേവനവും മനുഷ്യസമൂഹത്തിന്റെ കൂടുതല്‍ നന്മയ്ക്ക് ഉതകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. ഡോ. തെയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നല്‍കിയ അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ. മുരളീധരന്‍ എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് പുന്നൂസ്, തോമസ് ഏബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു. അനുമോദനസമ്മേളനത്തിലും സ്‌നേഹവിരുന്നിലും സംബന്ധിച്ചവര്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ നന്ദി പറയുകയും മേജര്‍ അതിരൂപതയുടെ ഉപഹാരം മാര്‍ത്തോമാ മെത്രാപ്പോലീത്തായ്ക്ക് സമ്മാനിക്കുകയും ചെയ്തു.

Share News