വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

Share News

ലാറ്റ്‌വിയ: വിഖ്യാത കൊറിയൻ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നാണ് റിപ്പോർട്ടുകൾ. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം.

ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിൽ ജനിച്ച കിം കി ഡുക് ‘ഫൈവ് മറൈന്‍സ്’ എന്ന സിനിമ സംവിധാനം ചെയ്താണ് സിനിമാരം​ഗത്ത് തുടക്കം കുറിച്ചത്.

കിം കി ഡുക്കിന്റെ പല സിനിമകളും കേരള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. നിരവധി ആരാധകരാണ് അദ്ദേഹത്തിന് കേരളത്തിലുള്ളത്.

Share News