
*മരിച്ചുപോയ ആളുടെ ജനനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?*
1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് 7(2) വകുപ്പനുസരിച്ച് എല്ലാ ജനനമരണങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനാൽ മരിച്ചു പോയ ആളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അത് രജിസ്റ്റർ ചെയ്യാവുന്നതാണ്.__________________________________*1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമം വരുന്നതിനു മുൻപുള്ള ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ?*സെക്ഷൻ 13 പ്രകാരം രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.__________________________________*ജനനം രജിസ്റ്റർ ചെയ്തപ്പോൾ കുട്ടിയുടെ പേര് ചേർത്തിട്ടില്ല. പിന്നീട് പേര് ചേർക്കുവാൻ വിട്ടുപോയി. മാതാപിതാക്കൾക്കെതിരെ നടപടി എടുക്കുവാൻ സാധിക്കുമോ?*ജനനം രജിസ്റ്റർ ചെയ്തതിനു ശേഷം, 12 മാസത്തിനുള്ളിൽ കുട്ടിയുടെ പേര് രജിസ്ട്രാറെ അറിയിച്ചില്ലെങ്കിൽ മാതാപിതാക്കൾക്ക് എതിരെ നടപടി എടുക്കാവുന്നതാണ്.__________________________________*ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന വ്യക്തിയുടെ ജനന രജിസ്ട്രേഷനിൽ അതനുസരിച്ച് മാറ്റം വരുത്തുവാൻ സാധിക്കുമോ?*മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ, വ്യക്തിയുടെ സെക്സും, പേരും മാറ്റാവുന്നതാണ്.__________________________________*ജനന രജിസ്ട്രേഷനിൽ പിതാവിന്റെ സ്ഥാനത്ത് ചേർത്ത പേര് ഒഴിവാക്കി കിട്ടുവാൻ ഒരാൾ അപേക്ഷ സമർപ്പിച്ചാൽ അത് സ്വീകരിക്കപ്പെടുമോ?*മാതാവിന്റെ നിയമാനുസൃതമായ ഭർത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് നൽകിയിട്ടുള്ളത് എങ്കിൽ അപേക്ഷ അനുവദിക്കപ്പെടില്ല. തെറ്റായതോ മനപൂർവ്വമായതോ ആയ വിവരമാണ് ചേർക്കപ്പെട്ടതെങ്കിൽ അപേക്ഷ സെക്ഷൻ 15 പ്രകാരം പരിഗണിക്കേണ്ടതാണ്.__________________________________*1969 ൽ നിയമം വരുന്നതിനു മുമ്പ്, മറ്റു നിയമങ്ങൾ വഴി രജിസ്റ്റർ ചെയ്ത ജനനമരണ രെജിസ്ട്രഷനുകളിൽ ഇപ്പോൾ തിരുത്തുവാൻ സാധിക്കുമോ?*സാധിക്കും__________________________________*കുട്ടിയുടെ ജനന രജിസ്ട്രേഷന് ശേഷം, മാതാപിതാക്കളുടെ പേര് മാറിയാൽ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ?*സാധിക്കില്ല__________________________________*ജനന രജിസ്ട്രേഷനിൽ എന്തൊക്കെ തിരുത്താവുന്നതാണ്?* കുട്ടിയുടെ പേര്, ജനനതീയതി, കുട്ടിയുടെ സെക്സ്, മാതാപിതാക്കളുടെ പേര്, മേൽവിലാസം എന്നിവ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തി കിട്ടും.__________________________________*ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ അപേക്ഷപ്രകാരം കുട്ടിയുടെ പേര് A എന്ന് ചേർത്ത് സർട്ടിഫിക്കറ്റ് വാങ്ങി. സ്കൂളിൽ ചേർത്തപ്പോൾ B എന്ന് പേര് നൽകി. ഇതനുസരിച്ച് പേര് മാറ്റണമെന്ന് അപേക്ഷ നൽകിയാൽ തിരുത്തി കിട്ടുമോ?*മാതാപിതാക്കളുടെ സംയുക്തമായ അപേക്ഷ, തെറ്റായ വിവരങ്ങൾ ചേർത്ത കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം, കുറ്റം രാജി ആകുവാനുള്ള കോമ്പൗണ്ടിംഗ് ഫീസ്, എന്നിവ സഹിതം അപേക്ഷിച്ചാൽ പേര് തിരുത്തി കൊടുക്കണം എന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. *സർക്കുലർ:* _35045/ആർ. ഡി 3/11 Dtd 1/2/2012 തസ്വഭവ_
Kerala Laws On Land