പുരുഷ വോട്ടർമാരെകാൾ 8 ലക്ഷം വനിതാ വോട്ടർമാർ കൂടുതലായി കേരളത്തിൽ ഉണ്ട്.

Share News

പുരുഷ വോട്ടർമാരെകാൾ 8 ലക്ഷം വനിതാ വോട്ടർമാർ കൂടുതലായി കേരളത്തിൽ ഉണ്ട്. എന്നാൽ നാളിതുവരെയുള്ള നിയമസഭ ചരിത്രത്തിൽ പുരുഷ മന്ത്രിമാർ 201 വനിതാ മന്ത്രിമാർ 8 മാത്രം. 22 തവണ കേരളത്തിലുണ്ടായ നിയമസഭകളിലെ കാര്യമാണ് പറഞ്ഞത്. നിയമസഭയിൽ വനിതാ സംവരണം നടപ്പിലാക്കുക മാത്രമാണ് എന്തെങ്കിലും സാധ്യതയുള്ള ഏക പോംവഴി. മൃഗീയ ഭൂരിപക്ഷം ഉള്ളവർ രാജ്യം ഭരിക്കുമ്പോഴും അത് ഇനിയും ഉണ്ടായിട്ടില്ല; ഉണ്ടാകുമെന്ന് തോന്നുന്നുമില്ല.

യു.എൻ ഫോർ വിമൺ – ഈ വർഷം വനിതാദിനത്തിൽ ഊന്നൽ നൽകുന്ന വിഷയം “സ്ത്രീകൾ നേതൃനിരയിലേക്ക് കടന്നു വരിക നയിക്കുക” ആൺപെൺ വ്യത്യാസമില്ലാതെ ഭാവി വാർത്തെടുക്കുക എന്നൊക്കെയാണ്. പൊതുഇടങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രക്രിയയിൽ നിന്ന് സ്ത്രീകൾ ഇപ്പോഴും മാറ്റി നിർത്തപ്പെടുന്നു എന്നും യു.ൻ കൂട്ടിച്ചേർക്കുന്നു. വനിതാദിന ആശംസകൾ !

Adv.Sherry J Thomas

Share News