സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. |രമേശ് ചെന്നിത്തല
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശ് നമ്മെവിട്ടുപിരിഞ്ഞു.
സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.
നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്.
കെ. എസ്. യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങൾക്കിടയിൽ മാറ്റമില്ലാതെ തുടർന്നു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.
ആദരാജ്ഞലികൾ