
“ഒരുപാട് ആളുകളെ ഞാൻ ഭാഷാവൃത്തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, എന്നാൽ അതുകൊണ്ട് ജീവിക്കുന്ന ഒരാൾ താൻ ആണല്ലോ എന്നറിയുമ്പോൾ ഒത്തിരി സന്തോഷം”| പ്രൊഫ. മാത്യു ഉലകംതറ
മഹാകവി പ്രൊഫസർ മാത്യു ഉലകംതറ സാറിന് ആദരാഞ്ജലികൾ…

1992 ൽ കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂളിൽ നടത്തിയ സാഹിത്യ ക്യാമ്പിൽ വച്ചാണ് ആദ്യമായി ശ്രീ മാത്യു ഉലകംതറ സാറിനെ ഞാൻ കാണുന്നത്.
കേരളത്തിലെ പ്രശസ്ത സാഹിത്യകാരൻന്മരായ ശ്രീ സിപ്പിപള്ളിപ്പുറം,പറവൂർ ജോർജ്,തുടങ്ങിയ നിരവധി പ്രമുഖ സാഹിത്യകാരന്മാർ ആ ക്യാമ്പിൽ ക്ലാസ്സുകൾ നയിച്ചു..ശ്രീ ഷാജി മാലിപ്പാറ സാർ ആയിരുന്നു ക്യാമ്പ് കോഡിനേറ്റർ.
അന്ന് മലയാളഭാഷ വൃത്തങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കാൻ വന്ന മാത്യു ഉലകംതറ സാറിനെ എനിക്ക് ഭയമായിരുന്നു..കാരണം ഭാഷവൃത്തങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.അതിനാൽ സാറിന്റെ ക്ലാസ് സമയത്ത് ഞാൻ ഏറ്റവും പുറകിൽ പതുങ്ങി ഇരുന്നു.
വിവിധ വൃത്തങ്ങളെ കുറിച്ച് അതിമനോഹരമായ് സാർ ക്ലാസ് എടുത്തു പക്ഷേ എനിക്കൊന്നും മനസ്സിലായില്ല.ആ കാലഘട്ടത്തിൽ സാർ എഴുതിയ ക്രിസ്തു ഗാഥ എന്ന മഹാകാവ്യത്തിലെ ചില കവിതകൾ സാർ ഞങ്ങളെ പാടിക്കേൾപ്പിച്ചു.
മഞ്ചരി വൃത്തത്തിലുള്ള ക്രിസ്തു ഗാഥയിലെ കവിതകൾ എല്ലാവർക്കും ഇഷ്ടമായി.
മിഷൻ മാസികയ്ക്കു വേണ്ടി ഞാൻ ആദ്യമായി വരച്ച ചിത്രകഥയ്ക്ക്ലഭിച്ച പ്രതിഫലത്തിന് ഞാൻ ആദ്യമായി വാങ്ങിയ പുസ്തകം ക്രിസ്തു ഗാഥ യാണ്.അങ്ങനെ ക്രിസ്തു ഗാഥ വായിച്ചപ്പോൾ എനിക്കും മലയാള ഭാഷ വൃത്തങ്ങൾ പഠിക്കണമെന്നു തോന്നി.മനസ്സിൽ ഏറെ താല്പര്യമുണ്ട് എന്നാൽ ഭാഷാവൃത്തങ്ങൾ പഠിക്കാൻ കഴിയുമോ എന്ന് തോന്നി കാരണം ഒമ്പതാം ക്ലാസിൽ വച്ച് പഠിത്തം നിർത്തി കൂലിപ്പണിക്ക് പോകുന്ന ഒരു വ്യക്തിയായിരുന്നു അന്ന് ഞാൻ.
.മാത്യു സാർ കോട്ടയത്ത് ശനിയാഴ്ച ദിവസങ്ങളിൽ ഭാഷാ വൃത്തങ്ങളുടെ ക്ലാസ് എടുക്കുന്നുണ്ട് എന്ന് അറിഞ്ഞ്,ഒരു ദിവസം ഞാൻ അവിടെ എത്തി.
മൂവാറ്റുപുഴയിൽ നടന്നക്യാമ്പിൽ പങ്കെടുത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു സാറിനെ ഞാൻ പരിചയപ്പെട്ടു അങ്ങനെ അനേകം വിദ്യാസമ്പന്നരുടെ ഇടയിൽ ഭാഷാവൃത്തങ്ങൾ പഠിക്കാൻ മാത്യുസാർ എന്നെയും ഇരുത്തി..സാർ പഠിപ്പിക്കുന്ന ഓരോ വൃത്തങ്ങളും ഞാൻ വേഗത്തിൽ പഠിച്ചു..
സാറിന് സന്തോഷമായി…അങ്ങനെ എല്ലാ ആഴ്ചയിലും ഞാൻ സാറിനടുത്തു ചെന്ന് വൃത്തങ്ങൾപഠിക്കാൻ തുടങ്ങി..
ഇരുപതോളം ഭാഷാവൃത്തങ്ങൾ സാറിൽ നിന്നും ഞാൻ പഠിപ്പിച്ചു.ക, കാരത്തിൽ വിവിധ വൃത്തങ്ങളി ലെഴുതിയ കണ്ണീർപൂക്കൾ എന്ന എന്റെആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതി തന്നതും മാത്യുസാർ തന്നെയാണ്…
അതുപോലെ സാറിനെ കുറിച്ചുള്ള ഒരു പുസ്തകത്തിൽ എന്റെ പേരും പരാമർശിച്ചിട്ടുണ്ട്.ഭാഷാവൃത്തങ്ങൾ പടിച്ചത് കൂടുതൽ ഗുണമായി, ഗാനങ്ങൾ ചിട്ടപ്പെടുത്താൻ അത് കൂടുതൽ സഹായകമായി….
പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് സാറിനെ കാണാൻ ഞാൻ ചെല്ലുന്നത്. ഞാനെഴുതിയ പുസ്തകങ്ങളും,ആൽബങ്ങളും ഏറെ സന്തോഷത്തോടെ സാറിനു നൽകി.

. ഒത്തിരി സന്തോഷത്തോടെ.സാറ് പറഞ്ഞു.ഒരുപാട് ആളുകളെ ഞാൻ ഭാഷാവൃത്തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, എന്നാൽ അതുകൊണ്ട് ജീവിക്കുന്ന ഒരാൾ താൻ ആണല്ലോ എന്നറിയുമ്പോൾ ഒത്തിരി സന്തോഷം..
ആൽബങ്ങളിൽ ഒക്കെ പാട്ടുകൾ എഴുതാൻ സാറിനും അതിയായ ആഗ്രഹമുണ്ടായിരുന്നു.എന്നാൽ ആൽബത്തിനു വേണ്ടി എഴുതി വാങ്ങിയ സാറിന്റെ പല പാട്ടുകളും മോഷ്ടിക്കപ്പെട്ട കഥ സാർ അന്ന് എന്നോട് പറഞ്ഞു.
സങ്കടങ്ങളിൽ എന്റെ നാഥന്റെവൻ കുരിശ് എനിക്ക് ആശ്രയം..വളരെ ഹിറ്റായ ഈ ക്രിസ്തീയഗാനത്തിന്റെ രചന സാറാണ്,ഓമനക്കുട്ടൻ വൃത്തത്തിൽ രചിച്ച ഈ ഗാനത്തിന്റെ രജിതാവായി ഇന്നുംഅറിയപ്പെടുന്നത് ഇതിന്റെ സംഗീതസംവിധായകനാണ്..
കൊറോണക്ക് മുൻപ്,,ഞാനും പ്രശസ്ത ക്യാമറാമാനായ എന്റെ സുഹൃത്ത് മനോഹറും കൂടി സാറിനെ കാണാൻ പോയി.അന്ന് ഉച്ചവരെ ഞങ്ങൾ സംസാരിച്ചിരുന്നു.കുട്ടിക്കാലം മുതലുള്ള സാറിന്റെ ജീവിതകഥ ഞങ്ങളോട് പറഞ്ഞു.
.സാർ എഴുതിയിട്ടുള്ള നിരവധി കവിതകൾ പാടിക്കേൾപ്പിച്ചു.അത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു,,,
സാറിനെ കുറിച്ചുള്ള ഓർമ്മകൾ എല്ലാം മറക്കാനാവാത്ത അനുഭവമാണ് എനിക്ക്..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല..എന്നും നന്ദിയോടെ ഓർക്കും..

എന്റെ ഗുരുനാഥനായ ശ്രീ മാത്യു ഉലകംതറ സാറിന് പ്രാർത്ഥനയോടെ കണ്ണീർ പ്രണാമം

.സാബു ആരക്കുഴ.