
തോമസ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ അഭിനന്ദിക്കുന്നു.
നിലവിലെ ചാമ്പ്യൻമാരും 14 തവണ ജേതാക്കളുമായ ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ തോമസ് കപ്പുയർത്തിയത്. മലയാളി താരം എച്. എസ് പ്രണോയിയുടെ സവിശേഷ സംഭാവന ഈ ചരിത്രനേട്ടത്തിന് പിന്നിലുണ്ടെന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
കൂടാതെ മലയാളിയായ എം എസ് അർജുനും ഈ ടീമിന്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ബാഡ്മിന്റൺ രംഗത്ത് ഇന്ത്യയുടെയും കേരളത്തിന്റെയും പേര് വാനോളമുയർത്തിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.